| Saturday, 4th April 2020, 10:29 am

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേരടക്കം പത്തനംതിട്ടയില്‍ 75 പേരുടെ കൊവിഡ് 19 ഫലം നെഗറ്റീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ജില്ലയില്‍ 75 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്. ഇതില്‍ ഏഴ് പേര്‍ നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. പോത്തന്‍കോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുള്ള ആദ്യ പരിശോധന നടത്തുക.

കൊവിഡ് ബാധിച്ച് രോഗി മരിച്ചതിനെത്തുടര്‍ന്ന് ഇവിടെ പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് രോഗിയുമായി അടുത്തിടപഴകിയവരുടെ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തിയതായി മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര മണിക്കൂര്‍ മാത്രമാണ് ടെസ്റ്റ് റിസള്‍ട്ടിനുള്ള സമയം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more