പത്തനംതിട്ട: കുമ്പഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയെ രണ്ടാനച്ഛനായ അലക്സ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി അമ്മ കനക പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവുകളും കണ്ടിരുന്നു. തീപൊള്ളലേറ്റതും, ആഴത്തിലുള്ളതുമായ മുറിവുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയില്‍ അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കനക വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ചലനമറ്റ രീതിയില്‍ കിടക്കുന്നത് കാണുകയായിരുന്നു.