| Saturday, 29th December 2018, 8:22 am

ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് കഴിഞ്ഞ ആറു ദിവസമായി അഞ്ചംഗ കുടുംബം പള്ളിയില്‍; വധഭീഷണിയുണ്ടെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം പാത്താമുട്ടത്ത് ആക്രമണത്തിനിരയായ കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് ഇന്നേക്ക് ആറ് ദിവസം. പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണി ഉള്ളതിനാലാണ് വീട്ടിലേക്ക് മടങ്ങാനാകാതെ അഞ്ച് കുടുംബങ്ങള്‍ പള്ളിയില്‍ കഴിയുന്നത്.

കഴിഞ്ഞ 23നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോള്‍ സംഘത്തെ പ്രാദേശിക വാസികള്‍ ആക്രമിച്ചത്. സംഭവത്തില്‍ 6 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടെ 7 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം കിട്ടിയതോടെയാണ് സംഗതി വഷളായത്.

കരോള്‍ സംഘത്തെ ആക്രമിച്ച സംഘം പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ഭയന്ന കുട്ടികളടങ്ങുന്ന അള്‍ത്താരയില്‍ ഒളിക്കുകയായിരുന്നു.

ALSO READ: ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടെന്ന് പറഞ്ഞാല്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല; കടകംപള്ളിയെ തള്ളി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം

കരോള്‍ സംഘത്തിനൊപ്പം കയറി നഗ്നതാ പ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പള്ളിയിലെ ഉപകരണങ്ങള്‍ നശിപ്പിച്ച സംഘം കരോള് സംഘത്തിലെ സ്ത്രീകളേയും ആക്രമിച്ചു. വിദ്യാര്‍ഥിനിയായ യമിയ സി.തങ്കച്ചന് കല്ലേറില്‍ മുഖത്ത് ഗുരുതരമായ പരുക്കേറ്റു. ഭയം മൂലം പുറത്തിറങ്ങാന്‍ പേടിയാണെന്ന് കുട്ടികള്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടും ഉപകാരമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. അക്രമം നടന്ന പാത്താമുട്ടം മേഖലയില്‍ പ്രവേശിക്കരുതെന്ന ജാമ്യാവസ്ഥ ലംഘിച്ച് പ്രദേശത്ത് അക്രമിസംഘം വിഹരിക്കുന്നുണ്ടെന്ന് ചര്‍ച്ച് കമ്മിറ്റി സെക്രട്ടറി പി.സി. ജോണ്‍സണ്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more