ഷാരൂഖ് ഖാന്‍ നായകനായി ജനുവരി 25ന് റിലീസ് ചെയ്ത പത്താന്‍ സിനിമയുടെ പതിപ്പ് തിയേറ്ററിലെത്തുന്നതിന് മുമ്പ് ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ വ്യാജ പതിപ്പുകള്‍ ഓണ്‍ലെനില്‍ പ്രചരിച്ചു എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തില്‍ പ്രചരിച്ച വ്യാജ പതിപ്പിനെതിരെ സിനിമയുടെ സംവിധായകനടക്കമുള്ള അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. എല്ലാവരും പത്താന്‍ തിയേറ്ററില്‍ തന്നെ പോയി കാണണമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
തിയേറ്ററുകളില്‍ നിന്നും സിനിമയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യരുതെന്നും പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളെ അറിയിക്കണമെന്നും സിനിമയുടെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
മികച്ച പ്രി ബുക്കിങ്ങായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമ തിയേറ്റിലെത്തുന്നതിന് മുമ്പ് തന്നെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിനിമയിലെ ബേഷരം രംഗ് എന്ന ഗാനത്തിനെതിരെ തീവ്ര ഹിന്ദുവാദികളുടെ പ്രതിഷേധവും, ബോയ്‌ക്കോട്ട് ആഹ്വാനങ്ങളും ഉയര്‍ന്നു വന്നിരുന്നു.
സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പല തീവ്ര സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച തിയേറ്ററുകള്‍ തല്ലി തകര്‍ത്തുമാണ് പത്താനെതിരെ ഇത്തരം സംഘടനകള്‍ രംഗത്ത് വന്നത്.
അതേസമയം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍ സിനിമക്ക് റിലീസിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായവും സിനിമക്ക് ലഭിക്കുന്നുണ്ട്.
CONTENT HIGHLIGHT: PATHAAN MOVIE COPY LEAKED