Advertisement
Entertainment news
പ്രതിഷേധങ്ങള്‍ക്കിടയില്‍ പത്താന്‍ റിലീസ് ഡേറ്റ് മാറ്റി, ചിത്രം ബംഗ്ലാദേശിലെത്താന്‍ വൈകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 24, 10:59 am
Friday, 24th February 2023, 4:29 pm

ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ സിനിമയായിരുന്നു പത്താന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ആയിരം കോടിയെന്ന നേട്ടത്തിലേക്ക് വരെ സിനിമ എത്തിയിരുന്നു.

ബോക്‌സ് ഓഫീസില്‍ വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന പത്താന്‍ ബംഗ്ലാദേശിലും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിലെ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ഫെബ്രുവരി 24ന് റിലീസ് ചെയ്യാനിരുന്ന സിനിമ മാര്‍ച്ചിലേക്ക് മാറ്റി വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഏറെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. റിലീസ് നീട്ടിയതുമായി ബന്ധപ്പെട്ട് ഏറെ ഊഹാപോഹങ്ങള്‍ വന്നിരുന്നു. തുടര്‍ന്നാണ് ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം റിലീസ് ഡേറ്റ് മാറ്റിയ വിവരം പുറത്തുവിട്ടത്.

ഈ മാസം മുഴുവന്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കുന്നതിനാലാണ് പത്താന്റെ റിലീസ് മാറ്റിവെച്ചതെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. പത്താന്‍ ബംഗ്ലാദേശില്‍ വിതരണം ചെയ്യുന്ന നിര്‍മാണ കമ്പനി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

2014 മുതല്‍ ബംഗ്ലാദേശില്‍ ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് നീക്കിയ ശേഷം റിലീസിന് ഒരുങ്ങുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് പത്താന്‍. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബംഗ്ലാദേശില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

content highlight: pathaan movie bangladesh release date post ponded