| Sunday, 21st February 2021, 1:40 pm

രാംദേവിന്റെ കൊവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റ്; വാര്‍ത്ത ‍ നല്‍കിയത്‌ ഏഷ്യാനെറ്റും ന്യൂസ് 18നും ഉള്‍പ്പെടെയുള്ള ചാനലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്ഹി: കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്ട്ടുകള് തെറ്റാണെന്ന് ആള്ട്ട് ന്യൂസ്.

ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നാഷണ്, ടിവി 9 തുടങ്ങിയ മാധ്യമങ്ങള് കൊറോണിലിന് ലോകാര്യോഗ സംഘടനയുടെ അംഗീകാരം കിട്ടിയതിനെക്കുറിച്ച് പരാമര്ശിക്കുന്ന റിപ്പോര്ട്ടുകള് ചെയ്തിരുന്നു.

ന്യൂസ് നാഷണ് പതഞ്ജലി സ്ഥാപകന് രാംദേവുമായി നടത്തിയ ‘എക്‌സ്‌ക്ലൂസീവ്’ അഭിമുഖത്തിലാണ് അവതാരകന് ദീപക് ചൗരാസിയ കൊവിഡിനെ തടയാന് ഫലപ്രദമായ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന് അവകാശപ്പെട്ടത്.

ലോകാരോഗ്യ സംഘടനയുടെ സര്ട്ടിഫിക്കറ്റ് കിട്ടിയതിന് രാം ദേവിനെ ന്യൂസ് 18 അവതാരകന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൊറോണില് ഇപ്പോള് ‘ഡബ്ല്യു.എച്ച്.ഒ-സര്ട്ടിഫൈഡ്’ ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം തന്റെ കമ്പനി സന്ദര്ശിക്കുകയും കൊറോണിലിന് 150 ലധികം രാജ്യങ്ങളില് വില്പ്പനയ്ക്ക് അര്ഹതയുണ്ടെന്ന് കരുതുന്ന ലൈസന്സ് നല്കുകയും ചെയ്തുവെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.

എന്നാല്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന വാര്ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊറോണിലിന് ഡ്രഗ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ ഗുഡ്‌സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) കംപ്ലയിന്റ് സര്ട്ടിഫിക്കറ്റ് ഓഫ് ഫാര്മസ്യൂട്ടിക്കല് പ്രൊഡക്റ്റ് (സി.പി.പി) ആണ് ലഭിച്ചതെന്ന് പതഞ്ജലി ആയുര്വേദ മാനേജിംഗ് ഡയറക്ടര് ബാല്കൃഷ്ണ പറഞ്ഞു. കൊറോണില് മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശാസ്ത്രീയ തെളിവുകള് ആണെന്ന് അവകാശപ്പെട്ട ചില രേഖകള് രാംദേവ് പുറത്തുവിട്ടിരുന്നു. കേന്ദ്രമന്ത്രിമാര് ഉല്പ്പെടെയുള്ളവര് ഈ ചടങ്ങില് പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Patanjalis Ccoronil is neither who certified nor approved media outlets run false news

We use cookies to give you the best possible experience. Learn more