ന്യൂദല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ക്കെതിരെ അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പതഞ്ജലിയുടെ പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നും ഇവര്‍ പറയുന്നു.
പതഞ്ജലിയുടെ ഹെയര്‍ ഓയില്‍, വാഷിങ്പൗഡര്‍ എന്നിവയുടെതുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്കെതിരെയാണ് എ.എസ്.സി.ഐ രംഗത്തുവന്നത്. കൂടാതെ ഈ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ മാര്‍ക്കറ്റിലുള്ള മറ്റ് ഉല്പന്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പതഞ്ജലിയുടെ ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ പറയുന്നത് മിനറല്‍ ഓയില്‍ ക്യാന്‍സറിനു കാരണമാകും എന്നാണ്. ഈ വാദം തെറ്റുദ്ധാരണയുണ്ടാക്കുന്നതും അവ്യക്തവുമാണെന്ന് കസ്റ്റമര്‍ കംപ്ലെയ്ന്റ് കൗണ്‍സില്‍ കണ്ടെത്തി.
പതഞ്ജലിയുടെ ഹെല്‍ബര്‍ വാഷിങ് പൗഡറിന്റെയും അലക്കുസോപ്പിന്റെയും അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എസ്.സി.ഐ സ്ഥിരീകരിച്ചു. ഏതു ഹെല്‍ബര്‍ പ്രോഡക്ടാണ് വസ്ത്രങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്നത് എന്നതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്നാണ് ഇവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.