| Thursday, 28th December 2023, 8:02 am

ഇവന്‍ പാകിസ്ഥാന്റെ അന്തകന്‍; തകര്‍പ്പന്‍ നേട്ടവുമായി ഓസീസ് കപ്പിത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍-ഓസ്‌ട്രേലിയ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 318 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ മാര്‍ക്കസ് ലബുഷാനെ 63 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ലബുവിന് പുറമെ ഉസ്മാന്‍ ഖവാജ 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസീസ് ടീം സ്‌കോര്‍ 318ല്‍ എത്തുകയായിരുന്നു.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 264 റണ്‍സില്‍ പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നടത്തിയ മികച്ച പ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. തന്റെ ടെസ്റ്റ് കരിയറിലെ പത്താം ഫൈഫര്‍ വിക്കറ്റ് നേട്ടത്തിലേക്കും ഓസീസ് നായകന്‍ കാലെടുത്തുവെച്ചു.

പാക് താരങ്ങളായ അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അല്‍ അഗ, ഹസന്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. കമ്മിന്‍സിന് പുറമേ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ അബ്ദുള്ള ഷഫീക്ക് 62 റണ്‍സും നായകന്‍ ഷാന്‍ മസൂദ് 54 റണ്‍സും മുഹമ്മദ് റിസ്വാന്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 60 റണ്‍സ് ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്. ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയിലാണ് കങ്കാരുപട. റണ്‍സ് ഒന്നും എടുക്കാതെ ഉസ്മാന്‍ ഖവാജ പുറത്തായപ്പോള്‍ നാല് റണ്‍സുമായി മാറനസ് ലബുഷാനെയും പവയിയനിലേക്ക് മടങ്ങി.

Content Highlight: Pat Cummins take five wickets against pakisthan.

We use cookies to give you the best possible experience. Learn more