പാകിസ്ഥാനെതിരെയുള്ള ബോക്സിങ്ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 79 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ജയത്തോടെ മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കാനും കങ്കാരുപ്പടക്ക് സാധിച്ചു.
മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനമാണ് നായകന്‍ പാറ്റ് കമ്മിന്‍സ് നടത്തിയത്. രണ്ട് ഇന്നിങ്‌സുകളിലായി പത്ത് വിക്കറ്റുകളാണ് കമ്മിന്‍സ് നേടിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ അവിസ്മരണീയമായ നേട്ടമാണ് ഓസ്‌ട്രേലിയന്‍ നായകനെ തേടിയെത്തിയത്.
ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് അലന്‍ ബോര്‍ഡര്‍ ആയിരുന്നു. 1989ല്‍ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു അലന്റെ നേട്ടം. 96 റണ്‍സ് വിട്ടുനല്‍കിക്കൊണ്ട് രണ്ട് ഇന്നിങ്ങ്‌സുകളില്‍ 11 വിക്കറ്റുകളാണ് അലന്‍ നേടിയത്. നീണ്ട 34 വര്‍ഷത്തിനുശേഷമാണ് പാറ്റ് കമ്മിന്‍സിലൂടെ ഈ നേട്ടം ആവര്‍ത്തിക്കുന്നത്.
A five-for in BOTH innings of the Boxing Day Test at the MCG 🔥
Skipper Patrick Cummins. Take a bow 👏 https://t.co/o2UAnXbS93 #AUSvPAK pic.twitter.com/PxMo3QDj5W
— ESPNcricinfo (@ESPNcricinfo) December 29, 2023
The second 10-wicket haul for Pat Cummins in Tests 🌟
What a performance 🙌#WTC25 | #AUSvPAK pic.twitter.com/JyPmeFU9k4
— ICC (@ICC) December 29, 2023
ആദ്യ ഇന്നിങ്‌സില്‍ 48 റണ്‍സ് വിട്ടുനല്‍കിക്കൊണ്ടായിരുന്നു കമ്മിന്‍സ് അഞ്ച് വിക്കറ്റുകള്‍ നേടിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് വിട്ടു നല്‍കിയായിരുന്നു അഞ്ച് വിക്കറ്റ് നേട്ടം.
Pakistan fought hard in Melbourne, but Australia’s pacers bowled their hearts out to win the series!https://t.co/o2UAnXbS93 #AUSvPAK pic.twitter.com/Iqmq2wnDJB
— ESPNcricinfo (@ESPNcricinfo) December 29, 2023
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ വിജയലക്ഷം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 237 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കമ്മിൻസിന് പുറമേ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും നേടിയപ്പോള്‍ പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
വിജയത്തോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തുകയും പരമ്പര ഓസീസ് സ്വന്തമാക്കുകയും ചെയ്തു. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Pat Cummins take 10 wickets in a test match.