ബോക്സിങ് ഡേ ടെസ്റ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരനെന്ന എന്ന നിലയിലും മിന്നും പ്രകടനമാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നടത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് അടക്കം ആറ് വിക്കറ്റുകളാണ് താരം മെല്‍ബണ്‍ സ്വന്തമാക്കിയത്.
വിക്കറ്റ് വേട്ടയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കമ്മിന്‍സ് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഹോം ടെസ്റ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് കമ്മിന്‍സിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസിന്റെ റിച്ചീ ബെനോഡിനെ മറികടന്നാണ് കമ്മിന്‍സ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ഹോം ടെസ്റ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, ഫൈഫര്‍
ഇമ്രാന്‍ ഖാന്‍ (പാകിസ്ഥാന്‍) – 88 – 6
പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 79 – 6
ഫിച്ചി ബെനോഡ് (ഓസ്‌ട്രേലിയ) – 76 – 5
കപില്‍ ദേവ് (ഇന്ത്യ) – 61 – 3
നിര്‍ണായകമായ അവസാന ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യശസ്വി ജെയ്സ്വാളാണ്. 208 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയാണ് താരം പുറത്തായത്. താരത്തിന് പുറമെ റിഷബ് പന്ത് 104 പന്തില്‍ നിന്ന് 30 റണ്‍സും നേടിയാണ് പുറത്തായത്. ട്രാവിസ് ഹെഡ്ഡിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിക്കവെയാണ് താരം പുറത്തായത്.
സ്ഥിരതയില്‍ മുന്നോട്ട് പോയ ഇന്ത്യയുടെ ബാറ്റിങ് പന്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ചിതറുന്ന കാഴ്ചയാണ് കണ്ടത്. ജെയ്‌സ്വാളിന്റെയും പന്തിന്റെയും പാര്‍ടണര്‍ഷിപ്പ് മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യ വിജയത്തിലെത്തുമായിരുന്നു.
Content Highlight: Pat Cummins In Great Record Achievement In Home Test