ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. ഇനി അവശേഷിക്കുന്ന ദിനത്തില്‍ ഇന്ത്യയെ ഓള്‍ ഔട്ട് ചെയ്ത് വീണ്ടും ബാറ്റിങ്ങിന് അയച്ചാലും ഒരു ദിനം കൊണ്ട് ഇന്ത്യയെ വീണ്ടും ഓള്‍ ഔട്ട് ചെയ്യേണ്ടിവരും.
ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്ത്യന്‍ നിരയെ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
India avoided the follow-on in a dramatic final session on Day Four, thanks to Akash Deep and Jasprit Bumrah. #AUSvIND pic.twitter.com/YFyIQCapXF
— cricket.com.au (@cricketcomau) December 17, 2024
വിക്കറ്റ് നേട്ടത്തോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് കമ്മിന്‍സിന് സാധിച്ചത്. ഈ നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ മറികടക്കാനും താരത്തിന് സാധിച്ചിരുന്നു.
ഇമ്രാന്‍ ഖാന്‍ (പാകിസ്ഥാന്‍) – 187
റിച്ചി ബെനോഡ് (ഓസ്‌ട്രേലിയ) – 138
പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 138*
ഗാരി സോബര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 118
ഡാനിയല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്) – 116
കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ് , നഥാന്‍ ലിയോണ്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.
ഇന്ത്യന്‍ നിരയില്‍ ഒരു ഘട്ടം വരെ പിടിച്ചു നിന്നത് സ്റ്റാര്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മാത്രമാണ്. തകര്‍ന്നടിയുന്ന ഇന്ത്യയെ താങ്ങി നിര്‍ത്താന്‍ ഏറെ നേരം ക്രീസില്‍ നിന്ന് 139 പന്തില്‍ 84 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.
എന്നാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഏഴാമനായി വന്ന രവീന്ദ്ര ജഡേജ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. 123 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയിട്ടുണ്ട്. 62.60 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. രാഹുലിന് പുറമെ അര്‍ധ സെഞ്ച്വറി നേടി മികവ് പുലര്‍ത്താന്‍ സാധിച്ചു. നിലവി ക്രീസിലുള്ളത് ജസ്പ്രീത് ബുംറ (27 പന്തില്‍ 10 റണ്‍സ്), ആകാശ് ദീപ് (31 പന്തില്‍ 27).
Content highlight: Pat Cummins In Great Record Achievement As Test Captain