ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പാറ്റ് കമ്മിന്‍സ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ കളി തുടരുമ്പോള്‍ ഏഴ് ഓവറില്‍ ഹൈദരബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സിന്റെ നിലയിലാണ്.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പാറ്റ് കമ്മിന്‍സ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ കളി തുടരുമ്പോള്‍ ഏഴ് ഓവറില്‍ ഹൈദരബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സിന്റെ നിലയിലാണ്.
ടോസ് സമയത്ത് പാറ്റ് കമ്മിന്‍സ് സംസാരിച്ചിരുന്നു.
‘ഇതൊരു നല്ല വിക്കറ്റാണ്, സാഹചര്യങ്ങളും മികച്ചതാണ്. ബോര്‍ഡില്‍ ഒരു നല്ല ടോട്ടല്‍ ഇടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഐ.സി.സി ലോകകപ്പ് ഫൈനലിന് ശേഷം ഇവിടെ തിരിച്ചെത്തുന്നത് മികച്ചതായി തോന്നുന്നു. ഞങ്ങള്‍ക്ക് ഒരു മികച്ച ബാറ്റിങ് യൂണിറ്റുണ്ട്, പക്ഷേ അവര്‍ ഓരോ തവണയും വെടിക്കെട്ട് നടത്തുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാവില്ല,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.
എന്നാല്‍ ടോസ് നഷ്ടപ്പെട്ട ശുഭ്മാന്‍ ഗില്‍ ബൗള്‍ ചെയ്യാനായിരുന്നു ഞങ്ങളുടെ തീരുമാനം എന്നും പറഞ്ഞു. ‘ചെയ്‌സിങ് ആണ് നല്ലതെന്ന് തോന്നുന്നു, ആദ്യം ബൗള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചതാണ്. അവര്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്ര റണ്‍സ് കയറ്റിയെന്ന് നോക്കണം, എന്നിട്ട് ഞങ്ങളുടെ ചെയ്‌സിങ് പ്ലാന്‍ കൃത്യമാക്കണം. എനിക്ക് ഇവിടെ ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണ്, ആശിഷ് നെഹ്‌റ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് നല്ലതാണ്,’ ശുബ്മാന്‍ ഗില്‍ പറഞ്ഞു.
പ്ലേയിങ് ഇലവന്‍:
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ടെ, ജയദേവ് ഉനദ്കട്ട്
ഇംപാക്ട് പ്ലെയര്‍ ഓപ്ഷനുകള്‍: നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്, ഉപേന്ദ്ര യാദവ്, ഗ്ലെന്‍ ഫിലിപ്‌സ്
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായി, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നല്‍കന്‍ഡെ, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ
ഇംപാക്ട് പ്ലെയര്‍ ഓപ്ഷനുകള്‍: സായ് സുദര്‍ശന്‍, സായ് കിഷോര്‍, ബിആര്‍ ശരത്, അഭിനവ് മനോഹര്‍, മാനവ് സുതാര്‍
Content Highlight: Pat Cummins Elected Bat First