| Monday, 3rd May 2021, 10:33 pm

പി.എം കെയറിലേക്കല്ല, എന്റെ സംഭാവന യൂനിസെഫ് ഓസ്‌ട്രേലിയ്ക്ക് കൊടുത്തോളാം; തീരുമാനം മാറ്റി പാറ്റ് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിനായി പി.എം കെയറിലേക്ക് 50000 ഡോളര്‍ സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. തന്റെ സംഭാവന യൂനിസെഫ് ഓസ്‌ട്രേലിയയുടെ ഇന്ത്യാ കൊവിഡ് സഹായ നിധിയിലൂടെ നല്‍കുമെന്ന് കമ്മിന്‍സ് അറിയിച്ചു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേത് മികച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. യൂനിസെഫ് ഓസ്‌ട്രേലിയയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് സഹായം എത്തിക്കുക.

ഓക്‌സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി ഇന്ത്യയില്‍ എത്തിക്കാനാവും ഈ തുക ഉപയോഗിക്കുക.

നേരത്തെ പി.എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന നല്‍കുമെന്ന് കമ്മിന്‍സ് അറിയിച്ചിരുന്നു. അതേസമയം കമ്മിന്‍സിനോട് പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കരുതെന്നും അത് സുതാര്യമാകില്ലെന്നും പറഞ്ഞ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു.

അതേസമയം കൊല്‍ക്കത്തയുടെ രണ്ട് താരങ്ങള്‍ക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് കോച്ചിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pat Cummins  donates $50000 to UNICEF Australia’s India COVID-19 Crisis Appeal instead of PM CARES Fund

We use cookies to give you the best possible experience. Learn more