| Tuesday, 2nd January 2024, 6:18 pm

സൗത്ത് ആഫ്രിക്കയെ വിമര്‍ശിച്ച് പാറ്റ് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റിന്റെ പുതിയ സ്‌ക്വാഡ് സൗത്ത് ആഫ്രിക്ക ഡിസംബര്‍ 31ന് പുറത്ത് വിട്ടിരുന്നു. പരമ്പര ഫെബ്രുവരി നാലിനാണ് നടക്കാനിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സ് രംഗത്ത് വന്നിരിക്കുകയാണ്.

‘ടി20 ക്രിക്കറ്റിന്റെ പോപ്പുലാരിറ്റിയെക്കുറിച്ച് എനിക്ക് ചില ആശങ്കകളുണ്ട്, എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഇത് കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് എന്നത്തേക്കാളും ശക്തമാണ്. അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ എല്ലായ്പ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്.
ദക്ഷിണാഫ്രിക്കന്‍ ടീം അവരുടെ ഏറ്റവും ശക്തമായ ടീമിനെ അയക്കുന്നില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. ഇതൊരു ചോദ്യചിഹ്നമാണ്,’ അദ്ദേഹം പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെ 14 അംഗങ്ങള്‍ ഉള്ള ടെസ്റ്റ് സ്‌ക്വാഡ് ആണ് സൗത്ത് ആഫ്രിക്ക പുറത്ത് വിട്ടത്. അതില്‍ 6 താരങ്ങള്‍ ഇതുവരെ ടെസ്റ്റില്‍ കളിച്ചിട്ടില്ല. 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡുവാനെ ഒലിവിയറാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരം. ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്ന് കളിക്കാരാണ് സൗത്ത് ആഫ്രിക്കയ്ക്ക് സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത്. കീഗന്‍ പീറ്റേഴ്സ്, ഡേവിഡ് ബെഡിങ്ഹാം, സുബൈര്‍ ഹംസ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക പ്രാധാന്യമുള്ള പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരെ പ്രോട്ടീസിന് കളിക്കാനുള്ളത്. എന്നാല്‍ ജനുവരി 10 മുതല്‍ ആരംഭിക്കുന്ന എസ്.എ20 യില്‍ കളിക്കുന്നതിന്റെ തിരക്കിലായിരിക്കും സൗത്ത് ആഫ്രിക്കയുടെ ഭൂരിഭാഗം സീനിയര്‍ കളിക്കാരും.
എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, മാര്‍ക്കോ ജാന്‍സെന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെറെയ്‌നെ, നാന്ദ്രെ ബര്‍ഗര്‍, വിയാന്‍ മള്‍ഡര്‍, ജെറാള്‍ഡ് കോറ്റ്‌സി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഡീന്‍ എല്‍ഗര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡ് : നീല്‍ ബ്രാന്‍ഡ് (സി), ബെഡിംഗ്ഹാം, റുവാന്‍ ഡി സ്വാര്‍ഡ്, ക്ലൈഡ് ഫോര്‍ച്യുയിന്‍, ഹംസ, ടിഷെപോ മോറെക്കി, മിഹ്‌ലാലി എംപോങ്വാന, ഒലിവിയര്‍, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, പീറ്റേഴ്‌സണ്‍, പീഡ്റ്റ്, ടോണ്ടര്‍, ഷൗണ്ടര്‍.

Content Highlight: Pat Cummins criticizes South Africa

Latest Stories

We use cookies to give you the best possible experience. Learn more