| Wednesday, 17th March 2021, 1:17 pm

മുന്‍പ് ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു എന്നത് ബലാത്സംഗത്തിനുള്ള അനുമതി അല്ല: ദല്‍ഹി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍പ് ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു എന്നത് ബലാത്സംഗത്തിനുള്ള അനുമതി അല്ലെന്ന് ദല്‍ഹി കോടതി. ബലാത്സംഗക്കേസില്‍ മാധ്യമപ്രവര്‍ത്തകനായ വരുണ്‍ ഹിരേമതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം.

‘മുന്‍പ് ഒരാളുമായി ലൈംഗികബന്ധം പുലര്‍ത്തി എന്നത് പിന്നീട് അയാളുടെ അനുമതിയില്ലാതെ ബന്ധപ്പെടുന്നതിനുള്ള സമ്മതമല്ല’, അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഖാംഗ്വാല്‍ പറഞ്ഞു.

വരുണ്‍ തന്നെ പഞ്ചനക്ഷത്രഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ താന്‍ മുന്‍പും യുവതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നു വരുണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

യുവതിയുടെ സമ്മതത്തോടെയായിരുന്നു അതെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

എന്നാല്‍ വരുണുമായി 2017 മുതല്‍ സൗഹൃദമുണ്ടെന്നും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഈ വര്‍ഷം ഫ്രെബുവരിയില്‍ ഇയാള്‍ തന്നെ ഹോട്ടലിലേക്ക് വിളിച്ചെന്നും അവിടെ വെച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

തനിക്ക് ആ സമയം ലൈംഗികബന്ധത്തിന് താല്‍പ്പര്യമില്ലായിരുന്നെന്നും യുവതി പറഞ്ഞു.

താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ജീവന്‍ അപായപ്പെടുമെന്ന് കരുതിയതിനാല്‍ മുറിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചില്ലെന്നും യുവതി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Past sexual experience does not imply consent, says Delhi court in rape case

We use cookies to give you the best possible experience. Learn more