ന്യൂഡല്‍ഹി: മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് മേല്‍വിലാസം നീക്കം ചെയ്യാനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനമാണ് ഇതിന് കാരണം. നിലവില്‍ മേല്‍വിലാസം തെളിയിക്കാന്‍ ഉതകുന്ന രേഖയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്.
അടുത്ത സീരീസ് പാസ്‌പോര്‍ട്ടുകള്‍ മുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാകുമെന്നാണ് അറിയുന്നത്. ഭാവിയിലെ പാസ്‌പോര്‍ട്ടുകളില്‍ അവസാന പേജ് ശൂന്യമായിരിക്കും. വിവരങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇതെന്നാണ് അറിയുന്നത്.
നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജില്‍ ചിത്രവും മറ്റ് വിവരങ്ങും അവസാന പേജില്‍ മേല്‍വിലാസവുമാണ് ഉള്ളത്. പാസ്‌പോര്‍ട്ട് ഉടമയുടെ എല്ലാ വിവരങ്ങളും ബാക്ക് എന്‍ഡില്‍ ഉണ്ടാകും എന്നതിനാല്‍ പുതിയ തീരുമാനം പാസ്‌പോര്‍ട്ട് ഓഫീസുകളേയും ഇമിഗ്രേഷന്‍ വിഭാഗത്തേയും ബാധിക്കില്ല.
2012 മുതല്‍ എല്ലാ പാസ്‌പോര്‍ട്ടുകളിലും ബാര്‍കോഡുകള്‍ പതിപ്പിക്കുന്നുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് ഉടമയുടെ എല്ലാ വിവരങ്ങളും ലഭ്യമാകും. നിലവിലുള്ള പാസ്‌പോര്‍ട്ടുകളെ പുതിയ തീരുമാനം ഒരുതരത്തിലും ബാധിക്കില്ല.