ഗര്‍ഭിണികള്‍ക്ക് പുകവലിയേക്കാള്‍ ദോഷകരം പാസീവ് സ്‌മോക്കിംഗ്
Health
ഗര്‍ഭിണികള്‍ക്ക് പുകവലിയേക്കാള്‍ ദോഷകരം പാസീവ് സ്‌മോക്കിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 12:05 am

പുകവലിയേക്കാള്‍ ദോഷകരമായി ഗര്‍ഭിണികളെ ബാധിക്കുന്നത് പാസീവ് സ്‌മോക്കിംഗ് ആണെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.

സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്കിംഗ് എന്നറിയപ്പെടുന്ന പാസീവ് സ്‌മോക്കിംഗ് ഏറെ അപകടകരമാണെന്ന് മുന്‍പും നിരവധി റിപ്പോര്‍ട്ടുകളും ശാസ്ത്രീയ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

അവികസിത രാജ്യങ്ങളിലെ ഗര്‍ഭിണികളില്‍ അമ്പത് ശതമാനം സ്ത്രീകളും പാസീവ് സ്‌മോക്കിംഗിന്റെ ഇരകളാണെന്നാണ് പുതിയ കണക്കുകള്‍. പാകിസ്താനില്‍ മാത്രം 17,000 ചാപിള്ള പ്രസവങ്ങള്‍ക്ക് കാരണം പാസീവ് സ്‌മോക്കിംഗിലൂടെ പുക ഉള്ളില്‍ച്ചെന്നതാണ്.


ക്രമമല്ലാത്ത ആര്‍ത്തവം, അമിതവണ്ണം, രോമവളര്‍ച്ച എന്നിവയുണ്ടോ? സൂക്ഷിക്കുക, ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം….


ഇന്തോനേഷ്യയില്‍ ഇത്തരം 10,000 പ്രസവങ്ങളാണ് നടന്നതെന്നും ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് നടത്തിയ പഠനത്തില്‍ പറയുന്നു.

നവജാതശിശുക്കളുടെ ശരീരഭാരം കുറയുന്നതിനും കുഞ്ഞുങ്ങളില്‍ ശ്വാസ സംബന്ധമായ രോഗങ്ങളുണ്ടാക്കാനും പാസീവ് സ്‌മോക്കിംഗ് കാരണമാകും.

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പുക വലിച്ചവരില്‍ ഒരു ശതമാനം സ്ത്രീകള്‍ക്ക് ചാപിള്ളകള്‍ പിറന്നപ്പോള്‍ പാസീവ് സ്‌മോക്കിംഗിനിരയായവരില്‍ ഏഴ് ശതമാനം പേര്‍ക്കും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. പാകിസ്താനിലെ കണക്കുകളാണിത്. മറ്റു രാജ്യങ്ങളിലും സ്ഥിതിയും ഒട്ടും തന്നെ വ്യത്യസ്തമല്ലെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.


എച്ച്.ഐ.വിയെക്കാള്‍ മാരക ലൈംഗികരോഗമുണ്ട്; മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തെപ്പറ്റി അറിയേണ്ടതെല്ലാം…


പാസീവ് സ്‌മോക്കിംഗില്‍ നിന്നും ഗര്‍ഭിണികളെ സംരക്ഷിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.