| Wednesday, 5th September 2018, 9:14 pm

യാത്രക്കാര്‍ക്ക് രോഗബാധ: യു.എസില്‍ വിമാനം തടഞ്ഞിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുയോര്‍ക്ക്: ദുബൈയില്‍ നിന്നും പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് രോഗബാധയുണ്ടായതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് യു.എസിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തില്‍ വിമാനം ഇറക്കി. വിമാനം തടഞ്ഞിട്ടിരിക്കുകയാണ്.

ദുബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു വിമാനം. 100 യാത്രക്കാര്‍ക്ക് രോഗബാധയുണ്ടായതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 10 യാത്രക്കാര്‍ക്കാണ് അസുഖം അനുഭവപ്പെട്ടതെന്ന് വിമാനക്കമ്പനി വക്താവ് അറിയിച്ചു.


Read:  ‘സംഘ-സമുദായ-പാര്‍ട്ടി -മതത്തിലൊന്നും പെടാത്തവരുടെ കാര്യം കട്ടപ്പൊക തന്നെ’: പി.കെ ശശിക്കെതിരെയുള്ള പരാതിയോട് സി.പി.ഐ.എം സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു


വിമാനത്തില്‍ ആകെ 500 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിക്കുശേഷമാണ് എമിറേറ്റ്‌സിന്റെ വിമാനം നിലത്തിറക്കിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം അണുവിമുക്തമാക്കി. ഡോക്ടര്‍മാരും എയര്‍പോര്‍ട്ട് അതോറിറ്റി പൊലീസും സംഭവ സ്ഥലത്തുണ്ട്.

We use cookies to give you the best possible experience. Learn more