| Friday, 14th December 2018, 8:42 am

യാത്രക്കാരുടെ ബാഗേജ് ലഭിച്ചില്ല; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ദോഹയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 5.50 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ 14 യാത്രക്കാരുടെ ബാഗേജ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം.

ബാഗേജ് ഏരിയയില്‍ 1 മണിക്കൂര്‍ കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണു യാത്രക്കാര്‍ പ്രതിഷേധിച്ചത്.

ഒരു കിലോ കൂടുതലാണെന്നു പറഞ്ഞ് ബാഗേജ് ദോഹയില്‍ നിന്നു കീറി സാധനങ്ങള്‍ മാറ്റിയെന്നും ഒരു യാത്രക്കാരി പരാതിപ്പെട്ടു. ഇതും കണ്ണൂരില്‍ എത്തിയില്ല. സ്വന്തം നാട്ടില്‍ ആദ്യമായി വിമാനം ഇറങ്ങാന്‍ കാത്തിരുന്ന നാട്ടുകാര്‍ക്കു വിമാനക്കമ്പനി ഇങ്ങനെയൊരു പണി തരുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു തളിപ്പറമ്പ് സ്വദേശി പി.വി.ധനുഷും ഭാര്യ രമ്യ മോഹനും പറഞ്ഞു.

ALSO READ: ശബരിമല വിഷയത്തില്‍ ആറാമത്തെ ഹര്‍ത്താല്‍; അക്രമമുണ്ടാക്കിയാല്‍ ഉടനെ അറസ്റ്റ്

അതേസമയം പേലോഡിനേക്കാള്‍ (വിമാനത്തില്‍ മൊത്തം കയറ്റാവുന്ന ഭാരം) ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിനു മുന്‍പ് ദോഹയില്‍ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തില്‍ ഇവ കൊണ്ടുവരുമെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി പറഞ്ഞു. 14 പേരുടെയും വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൈകാര്യം ചെയ്യുന്നതു വിമാനത്താവളങ്ങളില്‍ ബാഗേജ് ഹാന്‍ഡ്ലിങ് കരാറെടുത്ത ഏജന്‍സികളാണ്. പെട്ടി പൊളിഞ്ഞു സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്

കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ചെക്ക്ഇന്‍ ബാഗേജായി കൊണ്ടുപോകരുതെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഓര്‍മിപ്പിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more