Advertisement
Kerala News
പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധമുയരുന്നു: റദ്ദാക്കല്‍ 23 വരെ നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 17, 03:44 am
Monday, 17th September 2018, 9:14 am

കൊച്ചി: പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കിയത് തുടരുകയും മറ്റ് ട്രയിനുകള്‍ സമയം തെറ്റിയെത്തുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാരുടെ സംഘടനകള്‍ സമരത്തിന് ഒരുങ്ങുന്നു. പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കിയത് റെയില്‍വേ ഈ മാസം 23 വരെയാണ് നീട്ടിയത്.

എട്ട് പാസഞ്ചര്‍ ട്രയിനുകള്‍ പൂര്‍ണ്ണമായും രണ്ട് ട്രയിനുകള്‍ ഭാഗികമാായും റദ്ദാക്കിയിട്ടുണ്ട്. റെയില്‍വേ ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണ് ട്രയിന്‍ വൈകുന്നതെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. ട്രെയിന്‍ വൈകുന്നതിനെ പറ്റി അന്വേഷിക്കുമ്പോള്‍ പരിഹസിക്കുന്ന മറുപടിയാണ് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.


ഓപ്പറേറ്റിങ്ങ് വിഭാഗത്തിലെ ചിലരും ഉന്നത ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് റെയില്‍വേ ബൊഡിനെ തെറ്റ്ദ്ധരിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയെ നേരില്‍ വിവരമറിയിക്കാനുള്ള ഒരുക്കത്തിലാണ് യാത്രക്കാര്‍. എം പി മാരെ ഉള്‍പ്പെടുത്തിയ സമരത്തിനും ഉടന്‍ തുടക്കമാകും.

എം. പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സി. വേണുഗോപാല്‍, എന്‍. സമ്പത്ത് എന്നിവര്‍ വിവിധ സ്റ്റേഷനുകളിലായി പരാതി നല്‍കല്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് അറിയിച്ചു.


പൂര്‍ണ്ണമായി റദ്ദാക്കിയ ട്രയിനുകള്‍

56387 എറണാകുളം – കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)
56388 കായംകുളം – എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)
56373 ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍
56374 തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍
56043 ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍
56044 തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍
56333 പുനലൂര്‍ – കൊല്ലം പാസഞ്ചര്‍
56334 കൊല്ലം – പുനലൂര്‍ പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

56663 തൃശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്
56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ