മനാമ: ബഹ്‌റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാരും കൊവിഡ് പരിശോധനാ ചെലവ് വഹിക്കണമെന്നറിയിച്ച് ആരോഗ്യമന്ത്രാലയം.ജൂലൈ 21 മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരും. എയര്‍പോര്‍ട്ടിലെ പരിശോധനാ ചെലവായി 30 ബഹ്‌റിന്‍ ദിനാറാണ് നല്‍കേണ്ടി വരിക.
അതേസമയം രാജ്യത്തുള്ള കൊവിഡ് രോഗികളുടെ ചികിത്സ സൗജന്യമായി തന്നെ തുടരുമെന്നും ബഹ്‌റിന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ നീക്കത്തിന്റെ ഭാഗമായി ബിവേര്‍ ബഹ്‌റിന്‍ എന്ന മൊബൈല്‍ അപ്ലിക്കേഷനിലൂടെ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി നേരത്തെ പണമടയ്ക്കാം.
കേബിന്‍ ക്രൂ ജീവനക്കാര്‍, ഡിപ്ലോമാറ്റുകള്‍, മറ്റ് ഔദ്യോഗിക യാത്രക്കാര്‍ തുടങ്ങിയവര്‍ പണമടയ്‌ക്കേണ്ടതില്ല. ഒപ്പം മെഡിക്കല്‍ ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍ക്കും പണമടയ്‌ക്കേണ്ടതില്ല.
ഒപ്പം ബഹ്‌റിനില്‍ നിന്നും വിദേശത്തേക്ക് പോവുന്നവര്‍ക്കും നിര്‍ദ്ദേശമുണ്ട്. പരിശോധന ഫലം നെഗറ്റീവ് ആയവര്‍ 10 ദിവസം ക്വാറന്റീനില്‍ പോവണം. വിദേശത്ത് നിന്ന് വരുന്ന കൊവിഡ് ചികിത്സ ചെലവും പരിശോധന ചെലവും സ്വയം വഹിക്കുമെന്ന് ബിവേര്‍ ബഹ്‌റിന്‍ ആപ്പിലൂടെയോ നേരിട്ടോ സമ്മത പത്രം നല്‍കണം. യാത്രയ്ക്കു മുമ്പായി ഒപ്പം ബഹ്‌റിനിലേക്ക് തിരികെ വരുമ്പോള്‍ 10 ദിവസം ക്വാറന്റീനില്‍ പോവണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ