ബാലി: ഇന്‍ഡൊനീഷ്യയില്‍ യാത്രാവിമാനം കടലില്‍ വീണു. വിമാനത്തിലെ 101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലി ദ്വീപിലാണ് സംഭവം.റണ്‍വേയില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം നേരെ കടലില്‍ പതിക്കുകയായിരുന്നു. []
ഇന്‍ഡൊനീഷ്യയുടെ ലയണ്‍ എയറിന്റെ ബോയിങ് 747 വിമാനം ബാലിയിലെ ഡെന്‍പാസര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് സംഭവം.
കടലില്‍ ചെന്ന് വീണ വിമാനം കടലിലൂടെ ഒഴുകിയശേഷം ഒരു പാറയ്ക്കടുത്താണ് ചെന്നു നിന്നത്. ഇതിന്റെ ചിത്രങ്ങള്‍ ചിലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില യാത്രക്കാര്‍ ലൈഫ് ബെല്‍റ്റ് ഉപയോഗിച്ച് കടലില്‍ നീന്തുന്നതും ചിത്രത്തില്‍ കാണാം.
വിമാനത്തിന്റെ പിറകെ വശം രണ്ടായി പിളര്‍ന്നിട്ടുണ്ട്. 2000ത്തിലാണ് ലയണ്‍ എയര്‍ സര്‍വീസ് ആരംഭിച്ചത്. ഒരു വിമാനവുമായി സര്‍വീസ് ആരംഭിച്ച ലയണ്‍ എയറിന് ഇപ്പോള്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമായി 70തിലേറെ സര്‍വീസുകള്‍ ഉണ്ട്.
ലയണ്‍ എയറിന്റെ ബോയിങ് 737 എയര്‍ക്രാഫ്റ്റ് അടുത്താണ് ലോഞ്ച് ചെയ്തത്. ചുരുങ്ങിയ ചെലവില്‍ സഞ്ചരിക്കാവുന്നതാണ് ലയണ്‍ എയറിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്