| Sunday, 25th June 2023, 7:27 pm

കുറച്ചധികം റൊമാന്റിക്കാകാൻ 'പസൂരി നൂ' ഗാനത്തിന്റെ ടീസർ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സത്യ പ്രേം കി കഥ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘പസൂരി നൂ’ എന്ന ഗാനത്തിന്റെ ടീസർ പുറത്ത്. ആർജിത് സിങ്, റോചക്, അലി. തുൾസി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിതേഷ് സോണിക് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ടി. സീരീസിന്റെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലിലൂടെ ഗാനം നാളെ റിലീസ് ചെയ്യും.

ഒരു വർഷം മുൻപ് കോക്ക് സ്റ്റുഡിയോയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ‘പസൂരി’ എന്ന ഗാനത്തിന്റെ റീമേക്കാണ് സത്യാ പ്രേം കി കഥ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അലി സേഥി, ഷേ ഗിൽസ് എന്നിവർ ആലപിച്ച ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിലൂടെ ഗാനം ലോകമെമ്പാടും ആസ്വദിച്ചിരുന്നു.

സമീർ വിദ്വാൻസ് സംവിധാനം ചെയ്ത് കരൺ ശ്രീകാന്ത് ശർമ്മ നിർമിക്കുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ കിയാറ അഡ്വാനി എന്നവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്പാൽ യാദവ്, ഗജ്‌രാജ് റാവു, സുപ്രിയ പഥക്, സിദ്ധാർഥ് രൻദെയ്‌റ, അനുരാധ പട്ടേൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ജൂൺ 29 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

പെൻ മരുധാർ എന്റർടൈൻമെന്റ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. അയനൻക ബോസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കും.

Content Highlights: Pasoori Nu song teaser released

We use cookies to give you the best possible experience. Learn more