ഫഹദിന്റെ കണ്ണ് നിറഞ്ഞത് കണ്ട് എനിക്കൊരുപാട് സന്തോഷമായി; അവരും ആ സ്‌പേസിലേക്കെത്തണം: പാര്‍വതി തിരുവോത്ത്
Entertainment
ഫഹദിന്റെ കണ്ണ് നിറഞ്ഞത് കണ്ട് എനിക്കൊരുപാട് സന്തോഷമായി; അവരും ആ സ്‌പേസിലേക്കെത്തണം: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 3:43 pm

മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് ലഭിച്ചു. ടേക്ക് ഓഫിലെ പെര്‍ഫോമന്‍സിനും മികച്ച നടിക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം പാര്‍വതിയെ തേടിയെത്തി.

സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമല്ല പുരുഷ കഥാപാത്രങ്ങളും അവരുടെ ഇമോഷണല്‍ ആയിട്ടുള്ള സൈഡ് എക്സ്പ്ലോര്‍ ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പാര്‍വതി പറയുന്നു. അഭിനേതാക്കള്‍ക്ക് അവരുടെ ഇമോഷണല്‍ സൈഡ് എക്സ്പ്ലോര്‍ ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങള്‍ കിട്ടുന്നത് കുറവാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മനോരഥങ്ങളുടെ ട്രെയ്‌ലറില്‍ ഫഹദ് ഫാസിലിന്റെ ഇമോഷണലായിട്ടുള്ള ഒരു ഷോട്ട് കണ്ടെന്നും അദ്ദേഹത്തെ അങ്ങനെയുള്ള സീനില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും പറഞ്ഞ പാര്‍വതി, അങ്ങനെയുള്ള സ്‌പേസിലേക്ക് പുരുഷന്മാരുടെ കഥാപാത്രങ്ങളും എത്തണം എന്ന് താന്‍ ആഗ്രഹിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമല്ല പുരുഷ കഥാപാത്രങ്ങളും അവരുടെ ഇമോഷണലായിട്ടുള്ള സൈഡ് എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാകും. അവരും അങ്ങനെയുള്ള ഗ്രേ സ്‌കെയില്‍ അര്‍ഹിക്കുന്നുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അവര്‍ക്ക് കിട്ടുന്നത് കുറവായിരിക്കും. മനോരഥങ്ങളിലെ എല്ലാ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ സമയം കിട്ടിയില്ല.

പക്ഷെ ട്രെയ്ലര്‍ ഫഹദ് ഫാസിലിന്റെ ഒരു ഇമോഷണല്‍ സീന്‍ കണ്ടു. അദ്ദേഹം കണ്ണ് നിറച്ച് ഇരിക്കുന്നത്. അത് എന്തിനാണെന്നൊന്നും എനിക്കറിയില്ല. അതുകണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കാരണം ആ ഒരു സ്‌പേസിലേക്ക് പുരുഷന്മാരുടെ കഥാപാത്രങ്ങളും പോണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അപ്പോഴാണ് സത്യത്തില്‍ ഒരു ബാലന്‍സ്ഡ് ആയിട്ടുള്ള നരേറ്റിവ് കിട്ടുകയുള്ളു,’ പാര്‍വതി പറയുന്നു.

Content Highlight: Parvathy Thiruvothu Speaking About The Importance Of Exploring Emotional Side Of Actors