മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ നേടുകയും ചെയ്ത താരമാണ് പാര്‍വതി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ സിനിമകളിലും പാര്‍വതി അഭിനയിച്ചു. പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് പാര്‍വതിയുടെ പുതിയ ചിത്രം.
ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാടുകളെപ്പറ്റി പറഞ്ഞത്. എങ്ങനെയാണ് പലപ്പോഴും ശക്തമായ നിലപാടുകള്‍ എടുക്കുന്നതും അതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നതുമെന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അതിന് കാരണക്കാര്‍ ആയത് എന്റെ പാരന്റ്‌സ് തന്നെയാണെന്ന് കരുതുന്നു. അവരുടെ കാലത്ത് അവര്‍ക്ക് വേണ്ട ചെറിയ ചെറിയ കാര്യങ്ങള്‍ ആരെയും പേടിക്കാതെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്നത്തെ കാലത്ത് അത് അത്ര വലിയ സംഭവമായി തോന്നില്ല. അവര്‍ക്കും അത് വലിയ സംഭവമായി തോന്നാന്‍ വഴിയില്ല.
അവരാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഈക്വലായ കപ്പിള്‍. എന്റെ അച്ഛന് അത് അറിയുമോ എന്ന് എനിക്കറിയില്ല. അദ്ദേഹമാണ് ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ് അനുഭാവി, അല്ലെങ്കില്‍ ഫെമിനിസ്റ്റ് ആയിട്ടുള്ള പുരുഷന്‍. വീട്ടുജോലികളില്‍ എന്നല്ല, ഒരു കാര്യത്തിനും ജന്‍ഡര്‍ വ്യത്യാസം പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. വീട്ടിലെ ജോലികള്‍ അച്ഛനും അമ്മയും ഒരുമിച്ചാണ് എപ്പോഴും ചെയ്യാറുള്ളത്.
അമ്മയാണ് കുടുംബത്തിന്റെ അഡ്മിന്‍. അച്ഛനും അമ്മയും തമ്മിലുള്ള ബോണ്ട് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവരില്‍ നിന്നാണ് ഞാന്‍ ഇതൊക്കെ പഠിച്ചത്. മനുഷ്യര്‍ക്കും ബന്ധങ്ങള്‍ക്കും കൊടുക്കേണ്ട വാല്യു, പണത്തിന് കൊടുക്കേണ്ട വാല്യു, ഇതൊക്കെ എന്നെ പറഞ്ഞ് മനസിലാക്കി തന്നത് അവരാണ്. അതില്‍ ഉറച്ചു നില്‍ക്കുക എന്നത് വിപ്ലവകരമായ കാര്യമാണ്’. പാര്‍വതി പറഞ്ഞു.
Content Highlight: Parvathy Thiruvothu explains how she takes strong decisions