Entertainment
നിറം സിനിമയിലെ പാട്ടു പാടി റിമയും പാര്‍വതിയും; സുഹൃത്തിനു നല്‍കിയ ജന്മദിന സമ്മാനം കണ്ടു പൊട്ടിച്ചിരിച്ചു സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 09, 10:38 am
Wednesday, 9th June 2021, 4:08 pm

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി പാര്‍വതിയും അഭിനേതാവും നര്‍ത്തകിയുമായ റിമ കല്ലിങ്കലും. സിനിമയുമായും ഡാന്‍സ് പെര്‍ഫോമന്‍സുകളുമായും വ്യക്തി ജീവിതവുമായും ബന്ധപ്പെട്ട പല വിഷയങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ സുഹൃത്തിന് വേണ്ടി പാര്‍വതിയും റിമയും മറ്റുള്ളവരും ചേര്‍ന്ന് തയ്യാറാക്കിയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. സുഹൃത്തായ ആതിര സുജാതയാണ് ജന്മദിന സമ്മാനമായി ലഭിച്ച വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

നിറം സിനിമയിലെ ‘പ്രായം നമ്മില്‍ മോഹം നല്‍കി’എന്ന പാട്ടിന്റെ പല ഭാഗങ്ങളാണ് പല രീതിയില്‍ വീഡിയോയില്‍ കടന്നുവരുന്ന ഓരോരുത്തരും പാടുന്നത്. വരികളും ഈണവുമെല്ലാം മനസ്സില്‍ തോന്നിയതുപോലെ പാടി തിമര്‍ക്കുകയാണ് വീഡിയോയില്‍.

പാട്ട് പാടുന്ന പാര്‍വതിയുടെയും റിമയുടെയും ബാക്കി സുഹൃത്തുക്കളുടെയും ഭാവപ്രകടനങ്ങളും വരികളുടെ പോക്കും കണ്ടാണു ആരാധകരും സോഷ്യല്‍ മീഡിയയും പൊട്ടിച്ചിരിക്കുന്നത്.

വീഡിയോയുടെ ഏറ്റവും അവസാനം ആതിര സുജാത ‘പ്രായം നമ്മില്‍ മോഹം നല്‍കി’ ഒറ്റയിരിപ്പില്‍ പാടുന്നതുമുണ്ട്. നേരത്തെ റിമ കല്ലിങ്കല്‍ ആതിരയുടെ ഈ വീഡിയോ പങ്കുവെച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Parvathy Thiruvothu and Rima Kallingal funny birthday wishing video to a friend