| Wednesday, 13th November 2019, 5:50 pm

ചാന്ത് പൊട്ട് കഥാപാത്രത്തെ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ല; ലാല്‍ ജോസിന് മറുപടിയുമായി പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാന്ത് പൊട്ട് സിനിമയിലെ കഥാപാത്രത്തെ താന്‍ ട്രാന്‍സ് വ്യക്തിയെന്ന് വിളിച്ചിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സംവിധായകന്‍ ലാല്‍ ജോസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. ചാന്ത് പൊട്ടിലെ കഥാപാത്രം ട്രാന്‍സ് വ്യക്തിയാണെന്ന് ട്വിറ്ററില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും എല്‍.ജി.ബി.ടി.ക്യൂ പോരാട്ടത്തോടുള്ള സഹാനുഭൂതിയും ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതുമാണ് തന്റെ പ്രതികരണമെന്നും പാര്‍വതി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ല്‍ മൂഹമ്മദ് ഉനൈസ് എന്ന യുവാവ് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിനോട് പാര്‍വതി പ്രതികരിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്‌പൊട്ട് എന്ന സിനിമ തനിക്ക് ഉണ്ടാക്കിയ വേദനയെ കുറിച്ചായിരുന്നു ഉനൈസിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ ‘ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ നിങ്ങള്‍ ധീരമായി മറികടന്നു. ഈ വേദന നിങ്ങള്‍ക്ക് നല്‍കിയതിന് എന്റെ ഇന്റസ്ട്രിക്ക് വേണ്ടി ഞാന്‍ മാപ്പ് പറയുന്നു. നിങ്ങളോടും നിങ്ങളെ പോലുള്ള നിരവധി പേരോടും’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

എന്നാല്‍ ചാന്ത് പൊട്ട് സിനിമയുടെ പേരില്‍ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ലെന്നും അയാള്‍ പുരുഷനാണെന്നും സിനിമയുടെ പേരില്‍ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ലെന്നുമാണ് ലാല്‍ ജോസ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more