DMOVIES
അറപ്പ് തോന്നുന്നു; കരണ്‍ ജോഹറിന്റെ ട്വീറ്റില്‍ പാര്‍വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 06, 11:58 am
Tuesday, 6th October 2020, 5:28 pm

കൊച്ചി: ബോളിവുഡ് ഫിലിംമേക്കര്‍ കരണ്‍ ജോഹറിന്റെ ട്വീറ്റില്‍ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. പുതിയ സിനിമയെക്കുറിച്ചുള്ള കരണ്‍ ജോഹറിന്റെ ട്വീറ്റിലാണ് പാര്‍വതിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള കരണിന്റെ ട്വീറ്റില്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പ്രചോദനകരമായി സിനിമകള്‍ തങ്ങള്‍ നിര്‍മിക്കുമെന്നും പറയുന്നുണ്ട്. ഒപ്പം തങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്നും പിന്തുണ ആവശ്യമാണെന്നും പറയുന്നുണ്ട്.

അറപ്പ് തോന്നുന്നു എന്നാണ് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് കൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ കുറിച്ചിരിക്കുന്നത്.

ബോളിവുഡ് ഫിലിം മേക്കേഴ്‌സ് ആയ രാജ്കുമാര്‍ ഹിറാനി, ആനന്ദ് എല്‍ റോയ്, എക്താ കപൂര്‍, രോഹിത് ഷെട്ടി, ദിനേശ് വിജയന്‍ എന്നിവരെ  കരണ്‍ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Parvathy Thiruvoth on Karan Johar tweet