കൊച്ചി: മലയാള സിനിമയിലെ പുത്തന്‍ സംഭവവികാസങ്ങളില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് രാജിവെച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാര്‍വതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്. പാര്‍വതിയ്ക്ക് ബിഗ് സല്യൂട്ട്’, ആലപ്പി അഷ്‌റഫ് പറഞ്ഞു.
ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവരെല്ലാം മിണ്ടാതിരിക്കുകയാണ്. ഇവരൊക്കെ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ’, ആലപ്പി അഷ്‌റഫ് ചോദിച്ചു.
ഇടവേള ബാബു പരസ്യമായി മാപ്പ് പറയണമെന്നും രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു.
നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.
ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.
ഇതിന് പിന്നാലെ ഇടവേള ബാബുവിനതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞു.
‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.
അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.
നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക