| Tuesday, 19th November 2024, 2:04 pm

ആ നടന്റെ പ്രവര്‍ത്തി ഷോ ഓഫ് ആണെന്ന് തോന്നും, എന്നാല്‍ ആത്മാര്‍ത്ഥമായി ചെയ്യുന്നത്: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് ലഭിച്ചു. ടേക്ക് ഓഫിലെ പെര്‍ഫോമന്‍സിനും മികച്ച നടിക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം പാര്‍വതിയെ തേടിയെത്തി.

നടന്‍ വിക്രമിനെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി തിരുവോത്ത്. ഇരുവരും ഒന്നിച്ച് പാ.രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എല്ലാവരെയും പരിഗണിക്കുന്ന രീതിയായിരുന്നു വിക്രമിന്റേത് എന്ന് പാര്‍വതി പറയുന്നു. അദ്ദേഹം സെറ്റിലുള്ള എല്ലാവര്‍ക്കും മിഠായി കൊണ്ടുവന്നു തരുമെന്നും ഇപ്പോള്‍ അതെല്ലാം മിസ് ചെയ്യുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

വിക്രം സെറ്റില്‍ ചെയ്യുന്നത് ആദ്യമായി കാണുന്ന ആള്‍ക്ക് ഷോ ഓഫ് ആണെന്ന് തോന്നുമെന്നും എന്നാല്‍ അദ്ദേഹം അതെല്ലാം ആത്മാര്‍ത്ഥമായി ചെയ്യുന്നതാണെന്നും പറഞ്ഞു.

‘തങ്കലാനില്‍ ഞാന്‍ വര്‍ക്ക് ചെയ്തപ്പോള്‍ അഭിനേതാക്കളെ മാത്രമല്ലാതെ സെറ്റിലുള്ള എല്ലാവരെയും പരിഗണിക്കുന്ന രീതിയാണ് വിക്രം സാറിന്റേത്. അദ്ദേഹം എപ്പോഴും മിഠായി കൊണ്ട് തരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. വിക്രം സാര്‍ വന്ന് ഷെയ്ക്ക് ഹാന്‍ഡ് തരും എന്നിട്ട് നമ്മള്‍ നമ്മുടെ കൈയില്‍ നോക്കുമ്പോള്‍ അതില്‍ മിഠായി ഉണ്ടാകും.

അദ്ദേഹം എല്ലാവരുടെയും ദിവസം കൂടുതല്‍ പ്രകാശമുള്ളതാക്കും. ഇതെല്ലം അദ്ദേഹം ചെയ്യുമ്പോള്‍ ഒരു ഷോ ഓഫ് ആണെന്ന് ആദ്യം കാണുന്നവര്‍ കരുത്തും. എന്നാല്‍ അതെല്ലാം അദ്ദേഹം ആത്മാര്‍ത്ഥമായി തന്നെ ചെയ്യുന്നതാണ്.

ഈ സിനിമയുടെ ഷൂട്ടിങ് നടന്നത് ഇതുവരെ ഞാന്‍ ചെയ്തതില്‍വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ലൊക്കേഷനുകളിലായിരുന്നു. വളരെ ഹാര്‍ഷ് ആയിട്ടുള്ള ലൊക്കേഷനുകള്‍ ആയിരുന്നു അത്. അപ്പോഴെല്ലാം എല്ലാവര്‍ക്കും താങ്ങായത് വിക്രം സാറാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ അദ്ദേഹം റിയല്‍ ലൈഫിലും ഞങ്ങളുടെ തങ്കലാനാണ്,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathy Thirivothu Talks About Vikram

We use cookies to give you the best possible experience. Learn more