|

പ്രേമം സിനിമ മുതലാണ് ചെന്നൈയില്‍ ആ മാറ്റമുണ്ടായതെന്ന് എനിക്ക് തോന്നുന്നു: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി. സിനിമ കാണാന്‍ തിയേറ്ററില്‍ പോകുന്നതിനെ കുറിച്ച് പറയുകയാണ് നടി. പുതിയ സിനിമകള്‍ വന്നാല്‍ തിയേറ്ററില്‍ തന്നെ പോയി കാണാനാണ് ഇഷ്ടമെന്നും ഏകദേശം എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കാണുമെന്നും പാര്‍വതി പറയുന്നു.

ബാഹുബലി, പുലിമുരുകന്‍ പോലുള്ള സിനിമകള്‍ തിയേറ്ററില്‍ തന്നെ പോയി കണ്ടാലെ അത് ആസ്വദിക്കാന്‍ കഴിയുകയുള്ളൂവെന്നും നടി പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

ഇപ്പോള്‍ ചെന്നൈയിലെ തിയേറ്ററുകളില്‍ മലയാളം സിനിമ കാണാന്‍ പോയാല്‍ അവിടെ മലയാളികളെ പോലെ തന്നെ തമിഴരും ഉണ്ടാകുമെന്നും പ്രേമം സിനിമ മുതലാണ് ആ മാറ്റം ഉണ്ടായതെന്നും പാര്‍വതി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘പുതിയ സിനിമകള്‍ വന്നാല്‍ തിയേറ്ററില്‍ തന്നെ പോയി കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ഏകദേശം എല്ലാ സിനിമകളും ഞങ്ങളങ്ങനെ കാണുകയും ചെയ്യും. ബാഹുബലി, പുലിമുരുകന്‍ പോലുള്ള സിനിമകള്‍ തിയേറ്ററില്‍ തന്നെ പോയിരുന്നു കണ്ടാലെ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.

ഇപ്പോള്‍ ഇവിടെ ചെന്നൈയിലെ തിയേറ്ററുകളില്‍ മലയാളം സിനിമ കാണാന്‍ പോയാല്‍ അവിടെ മലയാളികളെ പോലെ തന്നെ തമിഴരും തിയേറ്ററില്‍ എത്തുന്നുണ്ട്. അവരും തിയേറ്ററില്‍ വന്ന് മലയാള സിനിമകള്‍ കാണുന്നുണ്ട്.

ഇനി കേരളത്തിലെ കാര്യം നോക്കിയാല്‍, തമിഴ് സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ മലയാളികളും തിയേറ്ററില്‍ പോയി കാണുമല്ലോ. അതുപോലെ തന്നെയാണ് ഇപ്പോള്‍ ചെന്നൈയിലും. നേരത്തെ അങ്ങനെയില്ലായിരുന്നു. എനിക്ക് തോന്നുന്നത് ഇവിടെ ആ മാറ്റം ഉണ്ടായത് പ്രേമം സിനിമ മുതലാണ് എന്നാണ്,’ പാര്‍വതി പറയുന്നു.

Content Highlight: Parvathy Talks About Premam Movie

Video Stories