റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. 18 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ പാര്‍വതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മാറി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും പാര്‍വതി നേടി. എം.ടി എന്ന എഴുത്തുകാരന് മലയാളസിനിമ നല്‍കുന്ന ആദരമായ മനോരഥങ്ങള്‍ എന്ന വെബ് സീരീസിലും പാര്‍വതി ഭാഗമായിട്ടുണ്ട്.
ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന പാ. രഞ്ജിത്ത് ചിത്രം തങ്കലാനിലും ഒരു ശക്തമായ കഥാപാത്രത്തെ പാർവതി അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ഇറങ്ങിയ മലയാള ചിത്രം ഉള്ളൊഴുക്കിലും ഗംഭീര പ്രകടനമാണ് പാർവതി കാഴ്ചവെച്ചത്.
എന്നാൽ താൻ ഇത്രയും നാൾ പരീക്ഷിച്ച ഒരു മെത്തേഡും ഉള്ളൊഴുക്കിലെ അഞ്ചു എന്ന കഥാപാത്രമാവാൻ വർക്കായില്ലെന്ന് പറയുകയാണ് പാർവതി. ബ്രില്ല്യന്റ് പെർഫോമൻസ് തന്റെ കണ്മുന്നിൽ കാഴ്ചവെച്ച ഒരുപാട് അഭിനേതാക്കളുണ്ടെന്നും പാർവതി പറഞ്ഞു. ലീഫി സ്റ്റോറിസിനോട് സംസാരിക്കുകയായിരുന്നു പാർവതി.
‘ഞാൻ വർക്ക് ചെയ്തിട്ടുള്ള ഒരുപാട് കോ ആക്ടേഴ്‌സുണ്ട്. അവരൊന്നും ഞാൻ അഭിനയത്തിൽ കൊണ്ടുവരുന്ന ഒരു മെത്തേഡുമല്ല ഉപയോഗിച്ചിട്ടുള്ളത്.
അത്രയും ബ്രില്ല്യന്റ് പെർഫോമൻസാണ് അവരെല്ലാം എന്റെ കണ്മുന്നിൽ ചെയ്ത് പോയിട്ടുള്ളത്. ഞാൻ അഭിനയിക്കുമ്പോൾ എനിക്കെന്ത് കൊണ്ടുവരാൻ കഴിയുമെന്നാണ് നോക്കാറുള്ളത്. എല്ലാത്തിന്റെയും ഒരു മിക്സ്ച്ചറാണത്.
ഉള്ളൊഴുക്കിലെ അഞ്ചു എന്ന കഥാപാത്രമാവാൻ ഞാൻ പഠിച്ചിട്ടുള്ള, പരീക്ഷിച്ചിട്ടുള്ള ഒരു മെത്തേഡും നൽകിയിട്ടും ശരിയായില്ല. അതൊന്നും വർക്ക് ആയില്ല. ആ കഥാപാത്രമാവാൻ വേണ്ടി എനിക്ക് പുതിയ മെത്തേഡ് കണ്ടെത്തേണ്ടി വന്നു,’ പാർവതി പറയുന്നു.
Content Highlight: Parvathy Talk About Ullozhukk Movie Characters