മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരിക്കുന്നത്.
മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരിക്കുന്നത്.
ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച ചിത്രത്തില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇരുവരുടെയും മികച്ച പ്രകടനം കാണാൻ കഴിയുന്ന ചിത്രമായിരിക്കും ഉള്ളൊഴുക്ക്. ഇപ്പോൾ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പാർവതി ഉർവശിയുടെ പ്രകടനത്തെ കുറിച്ച് പറയുകയാണ്.
ബോളിവുഡ് നടി മെറിൽ സ്ട്രീപ്പുമായാണ് പാർവതി ഉർവശിയെ ഉപമിച്ചത്. ഉർവശിയുടെ പ്രകടനം കണ്ട് ഒരു സെക്കന്റ് പോലും തനിക്ക് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ലെന്നും ഉർവശിയുടെ സിനിമ കാണാൻ ഇത്രയേറെ കാത്തിരിക്കുന്നത് പ്രേക്ഷകർക്ക് നഷ്ടമാണെന്നും പാർവതി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘ഉർവശി ചേച്ചി നമ്മുടെ മെറിൽ സ്ട്രീപ് ആണ്. എനിക്ക് ഒരു സെക്കന്റ് പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയിട്ടില്ല. ഈ കഥ തീർച്ചയായും ബ്രില്ല്യന്റാണ്.
ഉള്ളോഴുക്കാണ് നമ്മൾ അറിയുന്നത്. പക്ഷെ ഉർവശി ചേച്ചി. എന്തൊരു പ്രകടനമാണ്. ഞാൻ ചേച്ചിയുടെ വലിയ ആരാധികയാണ്. ഉത്തമ വില്ലൻ എന്ന ചിത്രത്തിൽ ഞാൻ ഉണ്ടായിരുന്നു. പക്ഷെ ഉർവശി ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ലായിരുന്നു.
അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ഉർവശി ചേച്ചിയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന്. പിന്നെ അതങ്ങ് വിട്ടു. അതുകൊണ്ടാവും ചിലപ്പോൾ ഉള്ളൊഴുക്ക് കിട്ടിയത്. ചേച്ചിയുടെ സിനിമകൾ കാണാൻ നമ്മൾ ഇനിയും ഇത്രകാലം കാത്തിരിക്കാൻ പാടില്ല. അതൊരു നഷ്ടമാണ്. എല്ലാവരും പോയി ഈ സിനിമ കാണണം എന്നാണ് എനിക്ക് പറയാനുള്ളത്,’പാർവതി പറയുന്നു.
Content Highlight: Parvathy Says That Urvashi Is Our Meryl Streep