Entertainment
ഇപ്പോൾ റൊമാൻസ് കിട്ടുന്നില്ല, എനിക്കൊന്ന് പ്രണയിക്കാൻ പോലും പറ്റുന്നില്ല: പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 26, 04:14 am
Wednesday, 26th June 2024, 9:44 am

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ നേടുകയും ചെയ്ത താരമാണ് പാര്‍വതി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ സിനിമകളിലും പാര്‍വതി അഭിനയിച്ചു.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രമാണ് പാർവതിയുടെ പുതിയ ചിത്രം. ഉർവശിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

തനിക്ക് റൊമാന്റിക് , കോമഡി, ആക്ഷൻ ഴോണറിലുള്ള ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള സിനിമകൾ തനിക്ക് വരുന്നില്ലെന്നും പാർവതി പറയുന്നു. പല അഭിമുഖങ്ങളിലും താനിപ്പോൾ അത് പറയാറുണ്ടെന്നും പാർവതി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘കോമഡി ഴോണർ, റൊമാൻസ് ഒന്നും ഇപ്പോൾ അങ്ങനെ ചെയ്യാൻ പറ്റുന്നില്ല. എനിക്ക് അത്തരത്തിലുള്ള സിനിമയിൽ അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. ഞാൻ ഇപ്പോൾ എല്ലാ അഭിമുഖങ്ങളിലും അത് പറയുന്നുമുണ്ട്.

എന്നെ ഒന്ന് ഓഡിഷൻ ചെയ്യുമോയെന്ന്. എല്ലാം ഇന്റർവ്യൂവിലും ക്യാമറ നോക്കി പറഞ്ഞ് തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ഖരീബ് ഖരീബ് സിംഗിൾ പോലും ഒരു റോം കോം ആയിട്ടാണ് ട്രീറ്റ്‌ ചെയ്യുന്നത്. എനിക്കിപ്പോൾ റൊമാൻസ് പോലും കിട്ടുന്നില്ല. എനിക്കൊന്ന് പ്രണയിക്കണം ഹേ. അതുപോലും ചെയ്യാൻ പറ്റുന്നില്ല.

ഞാൻ പറയുന്നത്, എനിക്ക് കോമഡി ആണെങ്കിലും, ആക്ഷൻ ആണെങ്കിലും സറ്റയറാണെങ്കിലും അവസരം കിട്ടിയാൽ ഞാൻ ചെയ്യും. അത് അധികം കിട്ടാത്തത് കൊണ്ട് എനിക്കതിലുള്ള സ്‌ട്രെങ്ത്ത് എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നുകരുതി ഡ്രാമയോട് എനിക്കൊരു വിരോധവും ഇല്ല.

ഞാൻ നന്നായി എൻജോയ് ചെയ്യുന്നത് തന്നെയാണ്. അതിൽ നിന്ന് എനിക്കൊരുപാട് ജീവിതാനുഭവങ്ങൾ കിട്ടിയിട്ടുണ്ട്. ഞാൻ ആ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരിക്കലും കുറ്റബോധം തോന്നില്ല,’പാർവതി പറയുന്നു.

 

Content Highlight: Parvathy Says That She Want To Do Romantic Movies