കൊച്ചി: മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ജയിലിലെ ഡോക്ടറായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് പാര്‍വതി ആര്‍. കൃഷ്ണ. ചിത്രത്തിലെ നിര്‍ണായക സീനായ ക്ലൈമാക്‌സ് രംഗം ഒന്നോ രണ്ടോ ടേക്കില്‍ ഓക്കെയാവുയായിരുന്നുവെന്ന് പറയുകയാണ് പാര്‍വതി. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍.
‘ എന്റെ ഫസ്റ്റ് ഷൂട്ട് ആയിരുന്നു ആ സീന്‍. ഒന്നോ രണ്ടോ ടേക്കില്‍ തന്നെ ഓക്കെയായിരുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു സീന്‍ ഏകദേശം 28 ടേക്ക് വരെ പോയി. മഹേഷേട്ടന്‍ ഒരു പെര്‍ഫക്ഷനിസ്റ്റ് ആണ്. ഒരു സംവിധായകന്റെയും എഡിറ്ററുടെയും കാഴ്ചപ്പാടിലാണ് അദ്ദേഹം എത്തുന്നത്. ഒരു ശ്വാസത്തിന്റെ പേരിലാണ് ആ ഷോട്ട് 28 തവണ എടുക്കേണ്ടി വന്നത്,’ പാര്‍വതി പറഞ്ഞു.
സെറ്റില്‍ അത്രയ്ക്ക് ചിരിയും കളിയും ഒന്നുമില്ലായിരുന്നുവെന്നും എല്ലാവരും കഥാപാത്രമായി തന്നെയായിരുന്നു ലൊക്കേഷനില്‍ ഉണ്ടായിരുന്നതെന്നും പാര്‍വതി പറയുന്നു.
സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.
വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Parvathy Krishna Talks About Climax Scene In Malik