| Monday, 8th March 2021, 12:52 pm

പാര്‍വതിയും മമ്മൂട്ടിയും പ്രധാനവേഷത്തില്‍; നിര്‍മ്മാണം എസ്. ജോര്‍ജും ദുല്‍ഖറും; റത്തീന സംവിധാനം ചെയ്യുന്ന 'പുഴു' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പാര്‍വതി തിരുവോത്തും മമ്മൂട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘പുഴു’വിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതയായ റത്തീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വനിത ദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായും റത്തീന പ്രവര്‍ത്തിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ സിനിമാസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ വിതരണം. ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

തേനി ഈശ്വറാണ് ക്യാമറ. ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.

രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്.നിലവില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ് മമ്മൂട്ടി ജോയിന്‍ ചെയ്യുക പുഴുവിലായിരിക്കും.

വര്‍ത്തമാനം, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വതിയുടെതായി തിയേറ്ററുകളില്‍ ഉടനെയെത്തുന്ന ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Parvathy and Mammootty in the lead roles; Produce S. George and Dulquer; ‘PUZHU’ directed by Ratina

We use cookies to give you the best possible experience. Learn more