രാത്രിയില്‍ റോഡരികില്‍ പതിയിരുന്ന ശത്രുവിനെ ലൈവിലൂടെ പുറത്തെത്തിച്ച് പാര്‍വതി; അധികൃതരെത്തുന്നതുവരെ അപായ സൂചനയുമായി താരം റോഡില്‍; വീഡിയോ
Daily News
രാത്രിയില്‍ റോഡരികില്‍ പതിയിരുന്ന ശത്രുവിനെ ലൈവിലൂടെ പുറത്തെത്തിച്ച് പാര്‍വതി; അധികൃതരെത്തുന്നതുവരെ അപായ സൂചനയുമായി താരം റോഡില്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2017, 4:33 pm

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ പാര്‍വതി മികച്ച നടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയത്തിനും ഇടയില്ല. സിനിമാ ലോകത്തിനു പുറത്ത ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന താരം തെറ്റുകണ്ടാല്‍ പ്രതികരിക്കാനും അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും തനിക്ക് യാതൊരു മടിയുമില്ലെന്നും തെളിയിച്ചിരിക്കുകയാണ്.


Also Read: കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ടൈംസ് നൗവിനെയും റിപ്പബ്‌ളിക് ടി.വിയെയും ഇറക്കിവിട്ടു; നടപടി ബി.ജെ.പി അജണ്ട നടപ്പാക്കുന്നെന്ന് ആരോപിച്ച്


കൊച്ചി പനമ്പള്ളി നഗറില്‍ ഇരുചക്ര വാഹനക്കാരുടെ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന രീതിയില്‍ റോഡിലേക്ക് വീണുകിടക്കുന്ന കേബിളാണ് പാര്‍വതി വീഡിയോയിലൂടെ അധികൃതരുടെ ശ്രദ്ധയിലെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

കാറില്‍ സഞ്ചരിക്കുകയായിരുന്നു താരം വാഹനത്തില്‍ എന്തോ തട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കേബിള്‍ ശ്രദ്ധയില്‍പ്പെടുന്നത്. കേബിളില്‍ കുരുങ്ങി കാറിന്റെ മിറര്‍ ഇളകിയിരുന്നു. വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത കേബിള്‍ അപകടത്തിനു കാരണമാകുമെന്ന് തിരിച്ചറിഞ്ഞതോടെ താരം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അപകട സാധ്യത കൂടുതലുള്ള രീതിയിലാണ് കേബിള്‍ എന്നു മനസിലാക്കിയ താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ സംഭവത്തിന്റെ വിഡിയോ പുറത്ത് വിടുകയായിരുന്നു. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചുവെന്നും അവര്‍ എത്താനായി താന്‍ കാത്തിരിക്കുകയാണെന്നും പാര്‍വതി വീഡിയോയിലൂടെ പറഞ്ഞു.


Dont Miss: ‘അത് താജ്മഹല്‍ അല്ല, തേജോമഹലെന്ന ശിവക്ഷേത്രമാണ്’; ഷാജഹാന്‍ ക്ഷേത്രം പൊളിക്കുകയായിരുന്നെന്നും വിനയ് കത്യാര്‍


അധികൃതരെത്തി കേബിള്‍ മാറ്റിയിടുന്നതുവരെ അതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും താരം തയ്യാറായി. കേബിള്‍ മാറ്റി ഇടുന്നത് വരെ അവിടെ നിന്ന് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പാര്‍വതി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് സ്ഥലത്തു നിന്ന് മടങ്ങിിയത്. താരത്തിന്റെ വീഡിയോയും ഇടപെടലും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചായയിക്കഴിഞ്ഞിരിക്കുകയാണ്.

വീഡിയോ കാണം: