നമ്മള്‍ ആരെയാണോ ജഡ്ജ് ചെയ്യുന്നത്, അത് നമുക്ക് തന്നെ തിരിച്ച് കിട്ടും: പാര്‍വതി തിരുവോത്ത്
Movie Day
നമ്മള്‍ ആരെയാണോ ജഡ്ജ് ചെയ്യുന്നത്, അത് നമുക്ക് തന്നെ തിരിച്ച് കിട്ടും: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th August 2024, 5:15 pm

മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് ലഭിച്ചു. ടേക്ക് ഓഫിലെ പെര്‍ഫോമന്‍സിനും മികച്ച നടിക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം പാര്‍വതിയെ തേടിയെത്തി.

തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഒരു പോലെ തിളങ്ങുന്ന താരത്തിന്റെ വരാനിരിക്കുന്ന ചിത്രം മനോരഥങ്ങള്‍ ആണ്. എം.ടി വാസുദേവന്‍ നായരുടെ തിരഞ്ഞെടുത്ത ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി എട്ട് സംവിധായകര്‍ സംവിധാനം ചെയ്ത ഒന്‍പത് ഷോര്‍ട് ഫിലിമുകള്‍ ചേര്‍ന്നതാണ് മനോരഥങ്ങള്‍. മനോരഥങ്ങളിലെ കാഴ്ച എന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നരേനാണ് നായകനാകുന്നത്.

മനുഷ്യന്റെ മനോഹരമായ ഒരു കാര്യം, നമ്മള്‍ ആരെയാണോ ജഡ്ജ് ചെയ്യുന്നത് അത് നമുക്ക് തന്നെ തിരിച്ചുവരുമെന്ന് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി തിരുവോത്ത് പറയുന്നു. ആരെയെങ്കിലും അവരുടെ അപ്പോഴത്തെ ചോയ്‌സ് അറിയാതെ ജഡ്ജ് ചെയ്താല്‍ ജീവിതത്തില്‍ നമ്മള്‍ ഒരിക്കല്‍ അവര്‍ അഭിമുഖികരിച്ച അതേ ചോയ്‌സ് നേരിടേണ്ടി വരുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘മനുഷ്യന്റെ ഏറ്റവും മനോഹരമായ കാര്യം എന്താണെന്ന് വെച്ചാല്‍, നമ്മള്‍ ആരെയാണോ ജഡ്ജ് ചെയ്യുന്നത് അത് നമുക്ക് തന്നെ തിരിച്ചു വരും. നമ്മള്‍ എന്തിനാണോ അവരെ ജഡ്ജ് ചെയ്തത് അത് നമ്മളും എന്നെങ്കിലും ചെയ്യും.

ഞാന്‍ ഇപ്പോള്‍ സുജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാല്‍, എവിടെയെങ്കിലും എന്റെ ഉള്ളില്‍ സുജയോടുള്ള ഒരു ജഡ്ജ്‌മെന്റ് ഉണ്ടെങ്കില്‍ ലൈഫ് എന്നെങ്കിലും സുജയുടെ ചോയ്‌സ് തന്നെ ഞാന്‍ നേരിടേണ്ട ഒരു അവസ്ഥയില്‍ എത്തിക്കും. അപ്പോള്‍ നമുക്ക് മനസിലാകും എല്ലാവര്‍ക്കും ഒരേ പോലെയുള്ള ചോയ്‌സ് അല്ല ജീവിതത്തില്‍ ലഭിക്കുന്നതെന്ന്,’ പാര്‍വതി തിരുവോത്ത് പറയുന്നു.

Content Highlight: Parvathi Thiruvothu Talking about her character in Manoradhangal Suja