ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ബില്ലിനെതിരെയുള്ള പ്രതിഷേധം.
നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്നാണ് പാര്‍വതിയുടെ പ്രതികരണം. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു.
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായിരിക്കുന്നത്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.
നേരത്തെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യ സഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124
124 പേര്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്നറിയിച്ചു കൊണ്ട് വോട്ട് ചെയ്തപ്പോള്‍ 99 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വോട്ട് ചെയ്തു. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ