Malayalam Cinema
21 പേരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പ്, അതാണ് പിന്നെ ഡബ്ല്യു.സി.സിയായി മാറിയത്: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 23, 04:20 am
Sunday, 23rd August 2020, 9:50 am

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ രൂപീകരണത്തെക്കുറിച്ച് മനസ് തുറന്ന് പാര്‍വതി തിരുവോത്ത്. മലയാള മനോരമ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു  നടി ആക്രമിക്കപ്പെട്ട സംഭവം സംഘടനയുടെ രൂപീകരണത്തിന് എങ്ങനെ കാരണമായി എന്ന് പാര്‍വതി പറഞ്ഞത്.

ഖരീബ് ഖരീബ് സിംഗിളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ റിമ വിളിച്ച് പറഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം താന്‍ അറിഞ്ഞതെന്ന് പാര്‍വതി പറയുന്നു.

‘എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. നമുക്കൊന്ന് ഒരുമിച്ചിരുന്ന് സംസാരിക്കണം എന്നാണ് റിമ പറഞ്ഞത്. അങ്ങനെ 21 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടായി അതാണ് രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയും ഡബ്ല്യു.സി.സിയുമായി മാറിയത്’

സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് നിരന്തരമായി സര്‍ക്കാരില്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി മറ്റ് സിനിമാ സംഘടനകള്‍ പാലിക്കുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും പാര്‍വതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ