| Friday, 16th November 2012, 12:38 pm

പാര്‍വതി ഓമനക്കുട്ടന്റെ ആദ്യ മലയാള ചിത്രം 'കെ ക്യൂ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ മിസ് ഇന്ത്യയും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടന്‍ മലയാളത്തില്‍ അഭിനയിക്കുന്നു. “കെ ക്യൂ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബൈജു ജോണ്‍സണ്‍ ആണ്. ബൈജു തന്നെയാണ് ചിത്രത്തിന്റെ കഥയും തയ്യാറാക്കിയിരിക്കുന്നത്.[]

ഗണേഷ്‌കുമാര്‍, സലിംകുമാര്‍, മാമുക്കോയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫുട്‌ബോള്‍ താരം ഐ.എം.വിജയനും തമിഴ് നടന്‍ വെട്രിയും ചിത്രത്തില്‍ പ്രാധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് പാര്‍വതിക്ക്. കൊച്ചി സ്വദേശികളായ രണ്ട് യുവാക്കളുടെ ജീവിതത്തിലേക്ക് ഒരു മാധ്യമപ്രവര്‍ത്തക കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

അജിത്ത് നായകനായ ബില്ല 2 വിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് കടന്നുവന്നത്. വ്യത്യസ്തമായ കഥാപാത്രമായത് കൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നാണ് പാര്‍വതി പറയുന്നത്. മലയാളത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള കഥകള്‍ അപൂര്‍വമായാണ് ലഭിക്കുന്നതെന്നും പാര്‍വതി ഓമനക്കുട്ടന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more