| Friday, 9th March 2018, 10:28 am

''അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെ വേരോടെ പിഴുതെറിഞ്ഞിരിക്കും''; മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂര്‍സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഏറെ വ്യത്യസ്തനാണ് താനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ എതിര്‍ക്കുന്നവരോട് പോലും കടുത്ത ശത്രുത കാത്തുസൂക്ഷിക്കുന്ന ആളാണ് മോദി. എന്നാല്‍ താന്‍ അങ്ങനെയല്ല. തന്നെ വിമര്‍ശിക്കുന്നവരോട് പോലും സ്‌നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും രാഹുല്‍ പറയുന്നു.

സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ലീ ക്വാന്‍ ന്യൂ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍.

“എന്നെ വെറുക്കുന്നവരെ പോലും സ്‌നേഹിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ പഠിച്ചത്. എതിര്‍ക്കുന്നവരോട് ഒരു ശത്രുതയും വെച്ചുപുലര്‍ത്തേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും എന്നെ വ്യത്യസ്തനാക്കുന്നത്”.

അപകടകരമായ ഒരു രാഷ്ട്രീയമാണ് ഇപ്പോള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ബി.ജെ.പിയെ പിഴുതെറിഞ്ഞിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ അവിടുത്തെ പ്രധാന കമ്പനികളുടെയും സംരംഭകരുടെയും ഇന്ത്യന്‍ സി.ഇ.ഒകളുമായി കൂടിക്കാഴ്ച നടത്തും.

മന്‍മോഹന്‍ സിംഗ് കാലത്തെ ഞങ്ങളുടെ കാശ്മീര്‍ നയം ജനങ്ങളുമായി സംവദിച്ചുകൊണ്ടായിരുന്നെന്നും 2004 ല്‍ യു.പി.എ അധികാരത്തിലെത്തുമ്പോള്‍ കാശ്മീര്‍ കത്തിനില്‍ക്കുന്ന അവസ്ഥയിലായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ഒന്‍പത് വര്‍ഷം നീണ്ടുനിന്ന പദ്ധതിയിലൂടെയാണ് ഞങ്ങള്‍ കാശ്മീരിനെ സമാധാനത്തിലെത്തിച്ചിരുന്നത്. നിങ്ങള്‍ ആളുകളുമായി ഇടപഴകുക, നിങ്ങള്‍ ആളുകളെ
നിങ്ങളിലേക്ക് കൊണ്ടുവരുക, നിങ്ങള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക, നിങ്ങള്‍ അവരെ വിശ്വസിക്കുക. അതാണ് ഞാന്‍ എന്റെ ജീവിതത്തിലുടനീളം കണ്ടത്.

2014-ല്‍ ഞാന്‍ ജമ്മു-കശ്മീരിലേയ്ക്ക് ചെന്നപ്പോള്‍ എനിക്ക് പൊട്ടിക്കരയണമെന്നാണ് തോന്നിയത്. അത്രയേറെ മോശം രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു വര്‍ഷങ്ങളോളം അവിടെ നടപ്പാക്കപ്പെട്ടിരുന്നത്.

ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ തുടക്കം മുതലേ ഞങ്ങള്‍ യുദ്ധം ചെയ്യുന്നുണ്ട്. വളരെ മോശമായ ഒരു രാഷ്ട്രീയമാണ് ഇപ്പോള്‍ ഇന്ത്യയില്‍ വേരുറപ്പിച്ചത്. ഇത് ഇല്ലാതാക്കിയേ തീരൂ.
അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെ വേരോടെ പിഴുതെറിയുമെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ വിജയം എന്നത് ഇവിടുത്തെ ജനവിഭാഗമാണ്. കാരണം, ആ വിജയത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു പുതിയ പുസ്തകം തന്നെ എഴുതാവുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more