പാര്‍ട്ടി വെയര്‍ സ്‌കര്‍ട്ട്
Daily News
പാര്‍ട്ടി വെയര്‍ സ്‌കര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2013, 1:24 pm

[]ഒരു കാലത്ത് ഹിറ്റ് ട്രെന്‍ഡായിരുന്ന നീളന്‍ പാവാടകള്‍ വീണ്ടും വിപണി കീഴടക്കുന്നു. വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷ ചടങ്ങുകളിലുമാണ് നീളര്‍ സ്‌കര്‍ട്ടുകള്‍ സ്ഥാനം പിടിക്കുന്നത്. []

നിറയെ വര്‍ക്കുകളുള്ള പാര്‍ട്ടി വെയര്‍ സ്‌കര്‍ട്ടുകളും ക്വാഷല്‍ വെയറുകളും ഈ വിഭാഗത്തില്‍ വരുന്നുണ്ട്. പാര്‍ട്ടി വെയറുകളായി ഉപയോഗിക്കുന്ന സ്‌കര്‍ട്ടിലും ടോപ്പിലും നിറയെ എംബ്രോയ്ഡറി വര്‍ക്കും സ്‌റ്റോണ്‍ വര്‍ക്കുകളും ഉണ്ടാകും.

സാധാരണ മട്ടില്‍ ഹാഫ് സാരി പോലെയോ ഗുജറാത്തി സ്‌റ്റൈലിലോ ദുപ്പട്ട ധരിക്കാവുന്നതാണ്. കല്ലുകളും മുത്തകളും പതിച്ച ഹെവി നെക്ലേസുകളാണ് ഇവയ്‌ക്കൊപ്പം യോജിക്കുക.

ഇതിനൊപ്പം ഹെവി വര്‍ക്കുള്ള ദുപ്പട്ടകളാണ് ഇറങ്ങുന്നത്. സ്‌കര്‍ട്ടിനും ടോപ്പിനും യോജിച്ച മറ്റ് നിറങ്ങളോ അതേ നിറങ്ങളോ ആണ് പൊതുവെ എത്താറ്. കറുപ്പ്, മെറൂണ്‍, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.

കോട്ടണ്‍, ഷിഫോണ്‍, മിനി പോളിസ്റ്റര്‍ തുടങ്ങി പല മെറ്റീരിയലുകളിലും ഇവ വിപണിയിലെത്തുന്നുണ്ട്. ക്വാഷല്‍ വെയറില്‍ കോട്ടണും സില്‍ക്ക് ടൈപ്പും വരുന്നുണ്ട്. ഒറ്റ നിറങ്ങളിലല്ലാതെ തന്നെ വൈറൈറ്റി ഡിസൈനുകളായാണ് മെറ്റീരിയല്‍ എത്തുന്നത്.

ഇവയില്‍ സ്‌കര്‍ട്ടിനൊപ്പം ഷോട്ട് ചോളികളാണ് കൂടുതല്‍ പേരും സെലക്ട് ചെയ്യുന്നത്. പ്രിന്‍സസ് കട്ട് ചെയ്ത ചോളികളാണ് ഇവയ്ക്ക് യോജിക്കുന്നു. അരയ്ക്ക് തൊട്ടു മുകളില്‍ അവസാനിക്കുന്ന ബ്ലൗസ് ആണെങ്കില്‍ ഷാളിന്റെ ആവശ്യമില്ല.

ഫിഷ് സ്‌കര്‍ട്ട് ശൈലിയിലുള്ള സ്‌കര്‍ട്ടുകളാണ് ഇതിനൊപ്പം ട്രെന്‍ഡാകുന്നത്. വീതിയേറിയ ഞൊറികളാണ് ഇവയുടെ പ്രത്യേകത. താഴെ ഭാഗത്ത് നന്നേ വിടര്‍ന്നിരിക്കും.