കോഴിക്കോട് : ആർ.ജെ.ഡിയിൽ നിന്ന് പാർട്ടി മാറിയ വനിതാ കൗണ്സിലർക്ക് നേരെ ക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർ.ജെ.ഡി കൗൺസിലർ ആയിട്ടുള്ള ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഷനൂബിയ നിയാസ് ആർ.ജെ.ഡിയിൽ നിന്ന് മാറി മുസ്‌ലിം ലീഗിൽ അംഗത്വം എടുത്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
സനൂപിയയുടെ വീടിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ആർ.ജെ.ഡി പ്രവർത്തകർ വീടിന് നേരെ കല്ലെറിയുകയും ജനാലകൾ തകർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗരസഭാ യോഗത്തിനെത്തിയ സനൂപിയ നിയാസിനെ ഇടത് കൗൺസിലർമാർ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് ചെരുപ്പ് മാല അണിയിക്കാനും ശ്രമിച്ചു.
ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച ഒരു വിഭാഗം കൗൺസിലർമാർ ഷനൂബിയയെ ആക്രമിക്കുകയായിരുന്നു. തനിക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്ന് സനൂപിയ പറഞ്ഞു.
‘ഞാൻ ആർ.ജെ.ഡിയിൽ നിന്നും മാറി കോൺഗ്രസിന്റെ ഘടക കക്ഷിയായ ലീഗിലേക്ക് മാറിയിരുന്നു. അതിനോടനുബന്ധിച്ച് ഒരുപാട് അപമാനങ്ങൾ ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. സി.പി.ഐ.എമ്മിന്റെ കൗൺസിലർമാർ എന്നെ കാണുമ്പോൾ വളരെ മോശമായാണ് പ്രതികരിച്ചത്.
ലീഗിലേക്ക് മാറിയതിന് ശേഷമുള്ള എന്റെ ആദ്യത്തെ കൗൺസിൽ ഇന്നലെയായിരുന്നു. കൗൺസിൽ റൂമിലേക്ക് പോകാനിരിക്കെ സി.പി.ഐ.എമ്മിന്റെ കൗൺസിലർമാർ എന്റെ നേരെ വരികയും എന്നെ ആക്രമിക്കുകയും ചെയ്തു. ഒരു സ്ത്രീയെന്ന പരിഗണ പോലും നൽകാതെ ചെരുപ്പ് മാല കഴുത്തിലിടാൻ ശ്രമിക്കുകയും ചെയ്തു,’ ഷനൂബിയ പറയുന്നു.
Content Highlight: Party switched from RJD; A woman councilor was brutally attacked