നിലവില്‍ ഉത്തര്‍പ്രദേശില്‍ അടക്കം ബി.ജെ.പിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ അവസാനിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജി വെക്കാനൊരുങ്ങിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കേന്ദ്രം അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതിനാല്‍ ബി.ജെ.പി നേതൃത്വം സഖ്യകക്ഷികളുടെ സമ്മര്‍ദത്തില്‍ ഉരുകുകയാണ്. 543ല്‍ 240 സീറ്റിലാണ് ബി.ജെ.പി ഇത്തവണ വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 272 സീറ്റ് വേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണ ആവശ്യപ്പെടുന്നത്.
Content Highlight: Party supporters say, BJP IT cell chief Amit Malviya is behind the defeat in the election