| Wednesday, 12th February 2025, 7:29 pm

18 വയസിന് താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ല: ടി.വി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 18 വയസിന് താഴെയുള്ള കുട്ടികളെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് തമിഴക വെട്രി കഴകം. 18 വയസിന് താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ലെന്നും കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ടി.വി.കെ വ്യക്തമാക്കി.

തമിഴക വെട്രി കഴകത്തില്‍ കുട്ടികളുടെ വിഭാഗം രൂപീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ടി.വി.കെ രൂപീകരിച്ച 28 പോഷക സംഘടനകളുടെ കൂട്ടത്തില്‍ കുട്ടികളുടെ വിങ്ങെന്ന പേരുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നിരുന്നത്.

കുട്ടികളെ ഏത് രീതിയിലാണ് പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കുകയെന്നതും കുട്ടികളെ സഹകരിപ്പിക്കുക എന്നതില്‍ വ്യക്തത ഇല്ലെന്നതുമാണ് വിമര്‍ശനമുയര്‍ന്നത്.

കുട്ടികളുടെ വിങ്ങിന് പുറമെ കാലാവസ്ഥാ പഠനം, ഫാക്ട് ചെക്ക്, ഐ.ടി തുടങ്ങിയ വിഭാഗങ്ങളും വിദ്യാര്‍ത്ഥികള്‍, ഭിന്ന ശേഷിക്കാര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്കും വിങ്ങുകളുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ചെന്നൈയിലെത്തി വിജയ്‌യുമായി ചര്‍ച്ച നടത്തിയതായും ടി.വി.കെയ്ക്ക് പിന്തുണ നല്‍കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

Content Highlight: Party membership will not be given to those below 18 years: TVK

Latest Stories

We use cookies to give you the best possible experience. Learn more