ടി.പി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് വി.എസ്
Kerala
ടി.പി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2013, 9:30 pm

തിരുവനന്തപുരം: റവലൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖന്റെ വധവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാത്തത് എന്തുകൊണ്ടാണെന്ന്  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ടി.പി വധം നടന്നിട്ട് ഒരു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് പുറത്തുവരാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി എസ്.[]

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി രീതിയില്‍ ആഭ്യന്തരമായി അന്വേഷണം നടത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 2012 ജൂണ്‍ 11 നാണ് പ്രഖ്യാപിച്ചത്. അന്വേഷണത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കാരാട്ട് പറഞ്ഞിരുന്നു.

ടി.പി വധം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രകാശ് കാരാട്ട് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരത്തെ വിമര്‍ശിച്ചിരുന്നു.

വിഎസിനെ പുറത്താക്കാനുള്ള ഫൈനല്‍ റൗണ്ടിലാണ് പിണറായിയെന്നും ചെന്നിത്തല തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ടി.പി വധക്കേസില്‍ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായി വരികയാണെന്ന് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

ടി.പി വധം: പാര്‍ട്ടി അന്വേഷണം അന്തിമഘട്ടത്തിലെന്ന് എസ്.ആര്‍.പി

ടി.പി വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിക്കും: പിണറായി

ടി.പി വധം: പാര്‍ട്ടി അന്വേഷിക്കും, കുറ്റക്കാര്‍ക്കെതിരെ നടപടി