രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍ ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ഗോഡ്ഫാദര്‍ ഇല്ല എന്നു മാത്രമേ പറഞ്ഞിട്ടൂ എന്നായിരുന്നു ബിജി മോള്‍ നല്‍കിയ വിശദീകരണം.
തിരുവനന്തപുരം: ബിജിമോള്‍ എം.എല്‍.എയെ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. ഗോഡ്ഫാദര്‍” പരാമര്‍ശത്തിലാണ് നടപടി. പാര്‍ട്ടി നിര്‍വാഹക സമിതി നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചു
ബിജിമോള്‍ക്കെതിരെയുള്ള നടപടി തീരുമാനിക്കാന്‍ ഇടുക്കി ജില്ലാ നിര്‍വാഹക സമിതിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മുന്‍പായി വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം പാര്‍ട്ടി തള്ളുകയും ചെയ്തിരുന്നു.
ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൂന്നുതവണ എം.എല്‍.എയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്ന ചോദ്യം വന്നപ്പോള്‍ തനിക്ക് ഗോഡ്ഫാദറില്ലാത്തതാണ് കാരണം എന്നായിരുന്നു ബിജിമോളുടെ മറുപടി.
ഈ പരാമര്‍ശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്‌സിക്യുട്ടീവില്‍ പൊതുവികാരം ഉയര്‍ന്നു. തുടര്‍ന്ന് ഇത് വലിയ വിവാദവുമായി.
എന്നാല്‍, താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നത് എന്നായിരുന്നു ആദ്യം നല്‍കിയ വിശദീകരണം.
രാഷ്ട്രീയത്തില്‍ ഗോഡ്ഫാദര്‍ ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ഗോഡ്ഫാദര്‍ ഇല്ല എന്നു മാത്രമേ പറഞ്ഞിട്ടൂ എന്നായിരുന്നു ബിജി മോള്‍ നല്‍കിയ വിശദീകരണം.
പക്ഷേ, പാര്‍ട്ടി ഇത് തള്ളുകയായിരുന്നു. രണ്ടാമതും വിഷയത്തില്‍ വിശദീകരണം നല്‍കിയെങ്കിലും ഇതും പാര്‍ട്ടി തള്ളുകയായിരുന്നു.