ലോസ് ആഞ്ചല്‍സ്: ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിനെ കുറിച്ചുള്ള സിനിമയ്‌ക്കെതിരെ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിക് രംഗത്ത്. ചിത്രത്തില്‍ ജോബിനെയും തന്നെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റാണെന്നാണ് വോസ്‌നിക് ഉന്നയിക്കുന്നത്.[]
സ്റ്റീവ് ജോബ്‌സിനെ കുറിച്ചുള്ള “ജോബ്‌സ്” എന്ന ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. ചിത്രം ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരിക്കേയാണ് വോസ്‌നിക്ക് വിവാദ വെടി പൊട്ടിച്ചിരിക്കുന്നത്.
ആഷ്ടണ്‍ കച്ചറാണ് ചിത്രത്തില്‍ ജോബ്‌സായി വേഷമിടുന്നത്. അടുത്ത ഏപ്രിലില്‍ ചിത്രം യു.എസ്സില്‍ പുറത്തിറങ്ങും. ജോഷ്വാ മൈക്കല്‍ സ്‌റ്റേര്‍ണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ആധുനിക സാങ്കേതിക വിദ്യയെ ജനങ്ങള്‍ക്ക് പരിചിതമാക്കിയ ജോബ്‌സിനെ ബുദ്ധിസ്ഥിരതയില്ലാത്തയാളായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
തനിക്കും റൊണാള്‍ഡിനും ഒപ്പമാണ് സ്റ്റീവ് ആപ്പിള്‍ കമ്പനി തുടങ്ങിയതെന്ന ചിത്രത്തിലെ പരാമര്‍ശം തെറ്റാണെന്നും വോസ്‌നിക് പറയുന്നു.
എന്നാല്‍ സിനിമ ജോബ്‌സിന്റെ ജീവിതചരിത്രത്തെ ആസ്പദമാക്കിയിട്ടില്ല ഒരുക്കിയിട്ടുള്ളതെന്നാണ് സംവിധായകന്‍ പറഞ്ഞു.