[share]
[] ബീഹാര്‍: നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികള്‍ക്കും മൂന്നാം മുന്നണിയില്‍ ചേരാമെന്ന് ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. നിയമസഭയ്ക്കകത്ത് പ്രാതിനിധ്യമില്ലെങ്കിലും പുറത്ത് ശക്തരായ പാര്‍ട്ടികള്‍ക്ക് മൂന്നാം മുന്നണിയുടെ ഭാഗമാകാം.
ഇതിനിടെ ബദല്‍ മുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ നേതാവ് എ.പി ബര്‍ദന്‍ എന്നിവരെ സന്ദര്‍ശിച്ചു.
അതേസമയം നേരത്തെ മുന്നണിക്കായി ശ്രമിക്കുന്ന പതിനൊന്ന് പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ച വാര്‍ത്താ സമ്മേളനത്തിലും കൂടിക്കാഴ്ച്ചയിലും നിതീഷ് കുമാറിന് പങ്കെടുക്കാനായിരുന്നില്ല.
നാല് ഇടതുപാര്‍ട്ടികള്‍ക്ക് പുറമെ സമാജ് വാദി പാര്‍ട്ടി, ജെ.ഡി.യു, ബി.ജെ.ഡി, ജെ.ഡി.എസ്, അണ്ണാ ഡി.എം.കെ, തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
കോണ്‍ഗ്രസിലും ബി.ജെ.പിയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മൂന്നാം മുന്നണി വലിയ കൂട്ടുകക്ഷിയാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എന്‍.ഡി.എയിലേക്ക് ഒരു കാരണവശാലും തിരിച്ചു പോകില്ലെന്നും നിതീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.